Idukki വാര്‍ത്തകള്‍
കട്ടപ്പന സബ് ജില്ലാ ഗണിത ശാസ്ത്രമേളക്ക് ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു

കട്ടപ്പന സബ്ജില്ലാ ഗണിതശാസ്ത്രമേള ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻണ്ടറി സ്‌കൂളിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഇ ഒ ശ്രീ. രാജശേഖരൻ എസ്, പി ടി എ പ്രസിഡന്റ് ശ്രീ.സിജോ ഇലന്തൂർ, പ്രിൻസിപ്പൽ ശ്രീ. ജിജി എബ്രഹാം, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി എം വി, എം പി ടി എ പ്രസിഡന്റ് ശ്രീമതി ബിനു ജസ്റ്റിൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. മനേഷ് ബേബി എന്നിവർ സംസാരിച്ചു.സബ്ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നായി 1000 ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്നു.
















































































































