Idukki വാര്‍ത്തകള്‍
വാഗമണ്ണിൽ പുലി. ഗോൾഡൻ വാലി ഫാക്ടറിയ്ക്ക് സമീപമാണ് പുലിയെ കണ്ടത്

തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം. വാഗമൺ ഗോൾഡൻ വാലി ഫാക്ടറിയ്ക്ക് സമീപമായാണ് നാട്ടുകാർ പുലിയെ കണ്ടത്. ഗോൾഡൻ വാലി ഫാക്ടറി ഭാഗത്തു നിന്നും കൈതപതാലിൽ കാട് മൂടിയ പ്രദേശത്തേയ്ക്കാണ് പുലി പോയതെന്നും ഇവർ പറയുന്നു. രാത്രി കാലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തംഗം പ്രദീപ് കുമാർ അറിയിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെ തന്നെ ആർ ആർ ടി സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.













































































