Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ദിവ്യരക്ഷാലയം, പ്രത്യാശ ഭവൻ ഡി അഡിക്ഷൻ സെന്റർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി

ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ ദിവ്യരക്ഷാലയം, പ്രത്യാശ ഭവൻ ഡി അഡിക്ഷൻ സെന്റർ എന്നിവിടങ്ങളിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സബ് ഇൻസ്പെക്ടർ ബിജു വി.എ,
വനിതാ ഹെൽപ്പ് ലൈനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രമീള പി ഡി എന്നിവർ സന്ദർശനം നടത്തി അന്തേവാസികളുമായി സംവദിച്ചു. ഡോക്ടർ ബിൻസി ബേബി (അസോസിയേറ്റ് പ്രൊഫസർ, ശാന്തിഗിരി കോളേജ്, വഴിത്തല) നയിച്ച മാനസികാരോഗ്യത്തെക്കുറിച്ചുള്ള സംവേദനാത്മക സെഷന്റെ ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ദിവ്യ രക്ഷാലയം രക്ഷാധികാരി ടോമി, പ്രത്യാശ ഭവൻ ഡയറക്ടർ ശ്രീ പ്രിൻസ്, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.









































































