മാങ്കുളം ഗ്രാമപഞ്ചായത്ത് വികസന സദസും രജത ജൂബിലി ആഘോഷവും ഒക്ടോബർ 12 ന്

മാങ്കുളം ഗ്രാമപഞ്ചായത്ത് വികസന സദസും രജത ജൂബിലി ആഘോഷവും ഒക്ടോബർ 12 ന് രാവിലെ 9.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
മാങ്കുളം ബസ് സ്റ്റാൻ്റിൻ്റെ നിർമ്മാണോദ്‌ഘാടനവും മന്ത്രി നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ അഡ്വ.എ.രാജ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ മുഖ്യ പ്രഭാഷണം നടത്തും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് മുൻ ജനപ്രതിനിധികളെ ആദരിക്കും.
മാങ്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ എസ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും.മാങ്കുളം ഗ്രാമപഞ്ചായത്ത്
അസ്സി. സെക്രട്ടറി എൻ.ജോയി സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കും. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത ആനന്ദൻ,വൈസ് പ്രസിഡന്റ്
അനിൽ ആൻ്റണി,ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ്,വികസനകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല രാധാകൃഷ്‌ണൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് കുര്യൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസി ബിനു,പഞ്ചായത്ത് അംഗങ്ങളായ റിനേഷ് തങ്കച്ചൻ,
സുധാകരൻ എ.കെ,ഷൈനി മാത്യു,ബിബിൻ ജോസഫ്,ജൂലി ജോസഫ്,വിനീത സജീവൻ,
ബിജി ലാലു,സവിത റോയി, മാങ്കുളം എസ്.സി.ബി പ്രസിഡൻ്റ് പി.ഡി. ജോയി,
സി.ഡി.എസ്. ചെയർപേഴ്‌സൺ ബിന്ദു ജനാർദ്ദനൻ, വിജ്ഞാന കേരളം കോർഡിനേറ്റർ സുധീഷ് ഇ.എസ്,ഹെഡ് ക്ലർക്ക്
വി.സോമൻ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
















































































































