Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഞായറാഴ്ച്ച ദിവസത്തെ മത്സര നടത്തിപ്പ് അംഗീകരിക്കാവുന്നതല്ല: ഇടുക്കി രൂപതാ ജാഗ്രതാ സമിതി .



കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു

ക്രൈസ്ത സമൂഹം വിശുദ്ധ ദിനമായി കരുതുന്ന ഞായറാഴ്ചകൾ, ആരാധനയ്ക്കും, മതപഠനത്തിനുമായി മാറ്റി വച്ചിരിക്കുന്ന ദിനങ്ങളാണ് .ഈ ദിവസങ്ങളിൽ മത്സരം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ പിടിവാശി ദുരുദേശ പരമാണ്. മുൻപും ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്താൻ ശ്രമം നടന്നിട്ടുള്ളത് സംശയത്തിൻ്റെ ആക്കം വർദ്ധിപ്പിക്കുന്നു.

ഒക്ടോബർ, 11, 12 തിയതികളിൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സി.വി രാമൻ ഉപന്യാസ മത്സരവും, മാഗസിൻ മത്സരവും ഇതിൻ്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളാണ്. ക്രൈസ്തവ മത സമൂഹത്തോടുള്ള അവഗണനയും,എതിർപ്പുമായിട്ട് വേണം ഈ നീക്കത്തെ കാണാൻ. ഇത് അംഗീകരിക്കാവുന്നതല്ല.

ഞായറാഴ്ച മത്സരം നടത്തി ,വളരെ തിടുക്കത്തിൽ മത്സരം നടത്തിത്തീർക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല താനും. ഞായറാഴ്ചകൾ മത്സരത്തിൻ്റെ പേര് പറഞ്ഞ് പ്രവൃത്തി ദിനമാക്കാനുള്ള ഗൂഢനീക്കമായിട്ട് വേണം ഇതിനെ കണക്കാക്കാൻ. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യസ മന്ത്രിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകളുടെ പിന്നാലെ ഞായറാഴ്കളിലെ മത്സര നടത്തിപ്പും ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ആശങ്കയും, പ്രതിഷേധവും ഉണ്ടാക്കുന്നു.


ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങൾ മറ്റ് ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ജാഗ്രതാ സമതി ഡയറക്ടർ, മോൺ.ജോസ് കരിവേലിക്കൽ, മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ.ജിൻസ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മoത്തിൽ ,എം.വി ജോർജുകുട്ടി, ബിനോയി ചെമ്മരപ്പള്ളിൽ, ജിജി കൂട്ടുങ്കൽ, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!