കട്ടപ്പന ഉപജില്ല സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ കട്ടപ്പനയിൽ..കലോത്സവ നടത്തിപ്പിന് 101 അംഗ സംഘാടക സമിതി

കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ മാസം 28 മുതൽ 31 വരെ തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലും ഓസാനം ഹയർ സെക്കണ്ടറി സ്കൂളിലുമായി നടക്കും
. കലോത്സവ നടത്തിപ്പിനു 101 അംഗ സംഘാടക സമിതിക്കു രൂപം നൽകി. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിയ്ക്കൽ, എം എം മണി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ, കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൻ ബീന റ്റോമി, കടപ്പന ഡി.വൈ എസ് പി വി എ നിഷാദ് മോൻ, കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപറമ്പിൽ, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളുകളുടെ മാനേജർ ഫാ. ജോസ് മംഗലത്തിൽ എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ.
കട്ടപ്പന മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.കെ.ജെ. ബെന്നി, കട്ടപ്പന മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ് സൻ ഐബി മോൾ രാജൻ, മുൻസിപ്പൽ കൗൺസിലറും കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോയി വെട്ടിക്കുഴി, മുൻസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി, കട്ടപ്പന എസ് എച്ച് ഒ റ്റി.സി മുരുകൻ എന്നിവർ രക്ഷാധികാരികളാണ്.
സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മാണി കെ.സി കലോത്സവത്തിന്റെ ജനറൽ കൺവീനറും ഓസ്സാനം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മാസ്റ്റർമാരായ ബിജുമോൻ ജോസഫ്, ദീപു ജേക്കബ് എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരുമാണ്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മുൻസിപ്പൽ കൗൺസിലർമാർ, ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടന നേതാക്കൾ എന്നിവർ ചെയർമാൻമാരായി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. കട്ടപ്പന എ.ഇ.ഒ രാജശേഖരൻ ആണ് ട്രഷറർ.
കട്ടപ്പന ഉപജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും കലോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചിട്ടുണ്ട്. കുട്ടികൾ തയ്യാറാക്കുന്ന ലോഗോ ഒക്ടോബർ 17 നു വൈകിട്ട് 5 ന് മുൻപായി [email protected] എന്ന മെയിലിലോ 9447421136 എന്ന വാട്സാപ് നമ്പറിലോ അയയ്ക്കണം. ഏറ്റവും മികച്ച ലോഗോ തയ്യാറാക്കുന്ന കുട്ടിക്ക് കാഷ് അവാർഡും മെമെന്റോയും നൽകും. വിൻസെന്റ് ജോർജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ.









































































