Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
റൺഫോർ യൂണിറ്റി – പോലീസ് ഉദ്യോഗസ്ഥരുടെ മാരത്തോൺ സംഘടിപ്പിച്ചു.

ഇടുക്കി ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്‌സ് മീറ്റ് – 2025 ന്റെ ഭാഗമായി സർദാർ വല്ലഭായി പട്ടേലിന്റെ 150-മത് ജന്മവാർഷികത്തോടും അനുബന്ധിച്ച് ‘ റൺഫോർ യൂണിറ്റി ‘ എന്ന പേരിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാരത്തോൺ നടത്തപ്പെട്ടു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.
അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ, കാളിയാർ പോലീസ് ഇൻസ്പെക്ടർ ബിജു ജോൺ ലൂക്കോസ്, ഇടുക്കി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടറിലെ സബ് ഇൻസ്‌പെക്ടർമാരായ ജമാൽ പി.എച്, ഗോപാലകൃഷ്ണൻ, ശ്രീ. വിനോദ് കെ.എം , ബിജു കെ.ജി, ബിനോയ് കെ തോമസ്, ഇടുക്കി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടറിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി ജോൺ എന്നിവർ മാരത്തോണിന് നേതൃത്വം നൽകി.









































































