കര്‍ഷക തൊഴിലാളി ക്ഷേമനിധി: അംഗത്വം പുനഃസ്ഥാപിച്ചു നല്‍കുന്നു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികള്‍ക്ക് 10 വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ച് 2025 ഡിസംബര്‍ 10 വരെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് പുനഃസ്ഥാപിക്കുന്നതിന് അവസാനമായി സമയം അനുവദിച്ചു. കുടിശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കുന്നതായിരിക്കും. എന്നാല്‍ ഇതിനകം 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടിശിക നിവാരണം ചെയ്ത് അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങള്‍ക്ക് കുടിശിക കാലഘട്ടത്തില്‍ അവര്‍ക്കുണ്ടായ പ്രസവം, ചികിത്സ, വിവാഹം, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ക്ഷേമാനുകൂല്ല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അംഗത്വം പുതുക്കാന്‍ വരുന്നവര്‍ ആധാര്‍ ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, ഒരു ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ കൊണ്ടുവരണം. കൂടിശിക നിവാരണത്തിനായി ഇനി സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കില്ല എന്ന സാഹചര്യത്തില്‍ കുടിശിക നിവാരണത്തിനായി ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ പരമാവധി വിനിയോഗിക്കണമെന്ന് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷക തോഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 235732









































































