Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂപതിവ് ചട്ട ഭേദഗതികളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കും. ഫ്രാൻസിസ് ജോർജ് എം.പി..



ഇടതുമുന്നണി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളിലെ അപാകതകൾ യു.ഡി.എഫ് അധികാരത്തിലെ ത്തിയാൽ ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് പരിഹരിക്കുമെന്നും ഉപാധിരഹിത പട്ടയമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കുമെന്നും കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി പ്രസ്താവിച്ചു….. ഭൂപതിവ് ചട്ട ഭേദഗതികളിലൂടെ ഇടതുമുന്നണി സർക്കാർ കൊണ്ടുവന്നിട്ടുള്ള കർഷക – ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി ചെറുതോണിയിൽ നടത്തിയ ഉജ്ജ്വല പ്രതിഷേധ മാർച്ചിനു ശേഷം ടൗണിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം…….. ചട്ടങ്ങൾ പാലിച്ച്, നികുതികൾ അടച്ച് , അനുമതികളോടെ കെട്ടിടങ്ങൾ നിർമ്മിച്ച വരെയെല്ലാം കുറ്റക്കാരായിക്കണ്ട് വൻതുക ഈടാക്കി നിർമ്മാണങ്ങൾ ക്രമവത്ക്കരിച്ച് നൽകാനുള്ള നീക്കങ്ങൾ കണ്ടില്ലായെന്ന് നടിക്കുവാൻ കേരളാ കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനും കഴിയില്ലായെന്നും ഫ്രാൻസിസ് ജോർജ് തുടർന്നു പറഞ്ഞു. തീരുമാനങ്ങൾ റദ്ദാക്കുവാൻ സർക്കാർ തയ്യാറാകുന്നില്ലായെങ്കിൽ വിപുലമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ഡെപ്യൂട്ടി ചെയർമാൻ കൂട്ടിച്ചേർത്തു. ഭൂപതിവ് ചട്ട ഭേദഗതികളിലൂടെ ജനങ്ങൾ അനുഭവിക്കുവാൻ പോകുന്ന കഷ്ടപ്പാടുകൾ മനസിലാക്കണമെങ്കിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള ക്രമവത്‌ക്കരണം അപേക്ഷാഫാറം വായിച്ചാൽ മനസിലാകും. പ്രശ്നപരിഹാരത്തിനായി ജനപ്രതിനിധികൾരാഷ്ട്രീയ-കർഷക – വ്യാപാര സംഘടനാപ്രതിനിധികൾ എന്നിവരുൾപ്പെടുന്നസർവ്വകക്ഷി യോഗം വിളിച്ചുകൂട്ടണം. നിർമ്മാണനിരോധനം പൂർണ്ണമായും പിൻവലിക്കണം. വിവിധങ്ങളായ ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവർക്കും സമയബന്ധിതമായി പട്ടയം നൽകണം. നേര്യമംഗലം – വാളറ റോഡ് നിർമ്മാണത്തിനനുകൂലമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കണം. ഫ്രാൻസിസ് ജോർജ് എം.പി അഭ്യർത്ഥിച്ചു….. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് സർക്കാരിനുള്ള താക്കീതായി മാറി……. ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ അഡ്വ.തോമസ്പെരുമന, നോബിൾ ജോസഫ്, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫൻ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ എം.മോനിച്ചൻ, വി.എ. ഉലഹന്നൻ ,ഷൈനി സജി, കെ.എസ്.സി സംസ്ഥാനപ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് മലയാറ്റ് സ്വാഗതവും നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് കൃതഞ്ഞതയും പറഞ്ഞു.

നേതാക്കളായ ബ്ലെയിസ് വാഴയിൽ, ബാബു കീച്ചേരിൽ ,ജോജി ഇടപ്പള്ളിക്കുന്നേൽ, ബിജു പോൾ, എം.ജെ.കുര്യൻ, ബിനു ജോൺ, ടോമി തൈലം മനാൽ , ഷിജോ ഞവരക്കാട്ട്,സാബു വേങ്ങവേലിൽ, ടോമിച്ചൻ മുണ്ടുപാലം,
കെ.കെ. വിജയൻ, സണ്ണി കളപ്പുര, അഡ്വ. എബി തോമസ്, ഷൈൻ വടക്കേക്കര, വർഗീസ് സക്കറിയ, ബെന്നി പുതുപ്പടി, മാത്യൂസ്തെങ്ങുംകുടി, പി.വി.അഗസ്റ്റ്യൻ , കെ.കെ. വിജയൻ , ഷൈനി റെജി, സണ്ണി തെങ്ങുംപള്ളിസെലിൻ വിൻസന്റ് ,ഡോളി സുനിൽ , കെ.എ. പരീത്, തമ്പി മാനുങ്കൽ, ഫിലിപ്പ്
ചേരിയിൽ അലക്സ് പൗവ്വത്ത് , എൻ.ജെ.ചാക്കോ , ടോമി കാവാലം, ബേബിച്ചൻ കൊച്ചു കരൂർ റ്റി.വി.ജോസുകുട്ടി , ഒ.റ്റി. ജോൺ ,തുടങ്ങിയവർ പ്രതിഷേധ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!