Idukki വാര്‍ത്തകള്‍
ഇടമലക്കുടിയിൽ കരിയര്‍ ഗൈഡന്‍സും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

ദേവികുളം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ ആഭിമുഖ്യത്തില്‍ ഇടമലക്കുടിയില്‍ കരിയര്‍ ഗൈഡന്‍സും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഹരികുമാര്‍ പി.എസ്. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നയിക്കുകയും ചെയ്തു. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി അധ്യക്ഷത വഹിച്ചു. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ ഡി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ ഉന്നതികളില്‍ നിന്നുള്ള ഊരു മൂപ്പന്മാര്‍, പി.എസ്. സി ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.































































































































