Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശതാബ്ദി ആഘോഷത്തിന് തുടക്കമായി

മൂന്നാര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷത്തിന് തുടക്കമായി. അഡ്വ. എ. രാജ എംഎല്‍എ പാതാക ഉയര്‍ത്തി. വർഷങ്ങൾക്കു മുമ്പ് സ്കൂൾ പരിസരത്തുള്ള പാലം തകർന്നുവീണ് മരണപ്പെട്ട വിദ്യാർഥികളുടെ സ്മരണക്കായി ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ എം. ഭവ്യ കണ്ണന്‍ ദീപശിഖ തെളിയിച്ചു.
മൂന്നാർ ടൗണിൽ നിന്ന് ആരംഭിച്ച റാലി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി ഫ്ലാഗ് ഓഫ് ചെയ്തു.
വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ മാസവും പരിപാടികൾ സംഘടിപ്പിക്കുമെന്നും ആഘോഷങ്ങളുടെ സമാപനം 2026 ജനുവരിയില്‍ നടക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
പരിപാടിയിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ, രാഷ്ട്രീയ പ്രതിനിധികൾ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ പങ്കെടുത്തു.













































































