ദേശീയ പാത നിർമ്മാണം. സർക്കാർ സത്യവാങ് മൂലം നൽകാത്തത് പ്രതിഷേധാർഹം. കേരളാ കോൺഗ്രസ്

ദേശീയ പാത
85-ന്റെ നിർമ്മാണത്തിൽ സർക്കാർ സത്യവാങ് മൂലം നൽകാത്തത് ജനവഞ്ചനയാണെന്ന് കേരളാ കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കൺവൻഷൻ വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ മരവിപ്പിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു. ഹൈക്കോടതി ഉത്തരവനുസരിച്ച് നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ മരവിപ്പിക്കാൻ കാരണമായ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് നൽകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇന്നലെ വരെ നൽകിയിട്ടില്ല. കഴിഞ്ഞ 18 – നകം സത്യവാങ് മൂലം മാറ്റി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നുവെങ്കിലും ഇത്തവണയും നൽകിയിട്ടില്ല. സത്യവാങ് മൂലം തിരുത്തി നൽകിയില്ലെങ്കിൽ നേരത്തെ നൽകിയ പോലെ റോഡ് കടന്നുപോകുന്ന ഭാഗം വനമായി പരിഗണിക്കപ്പെടുമെന്നും കോടതി പറഞ്ഞിരുന്നു. പ്രതിപക്ഷ കക്ഷികളും സാമൂഹ്യ-സാംസ്കാരിക-മത- കർഷക – വ്യാപാരസംഘടനകളും സമരങ്ങൾ നടത്തിയപ്പോൾ സത്യവാങ് മൂലം തിരുത്തി നൽകുമെന്ന് പറഞ്ഞവർ ഇപ്പോൾ ഒന്നും അറിയാത്തവരെപ്പോലെ നടക്കുകയാണെന്ന് കൺവൻഷൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ അനാസ്ഥകൾക്കെതിരെ ഉയർന്നു വരുന്ന എല്ലാ സമരങ്ങൾക്കും കേരളാ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു……..ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൽദോസ് പുളിഞ്ചോട്ടിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരളാ കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡണ്ട് ബാബു കീച്ചേരിൽ സംസ്ഥാന കമ്മറ്റിയംഗം പി.വി.അഗസ്റ്റിൻ യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.പി. ഹസൻ എന്നിവർ പ്രസംഗിച്ചു. ജില്ലാക്കമ്മറ്റിയംഗം കെ.ജെ.കുര്യൻ സ്വാഗതവും നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും സഹകരണബാങ്ക് മെമ്പറുമായ ഷാബു ജോസഫ് നന്ദിയും പറഞ്ഞു….. കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അഡ്വ. പ്രിൻസ് ലൂക്കോസ്, മണ്ഡലം നേതാക്കളായ ജോസഫ് മേക്കുന്നേൽ, ജോസഫ് തേക്കും കാട്ടിൽ, ബേബി പുൽ പറമ്പിൽ എന്നിവരുടെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ്‌യോഗം ആരംഭിച്ചത്…. ആദ്യകാല കേരള കോൺഗ്രസ് നേതാക്കളായിരുന്ന 10 പേരേ ഷാൾ അണിയിച്ച് ആദരിച്ചു. …………….. കേരളാ കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു പനച്ചനാനി, ജോസ് തച്ചിൽ, അടിമാലി , വെള്ളത്തൂവൽ, മാങ്കുളം, മൂന്നാർ, ദേവികുളം, പള്ളിവാസൽ മണ്ഡലം പ്രസിഡണ്ടുമാരായ തങ്കച്ചൻ പട്ടരുമഠം, സജി പൂതക്കുഴിയിൽ, സാന്റി തോമസ്, പി.എം. ഫ്രാൻസീസ്, എ.ആർ. ബേബി, ജോയി കുന്നുംപുറം കേരള കർഷക യൂണിയൻ ജില്ലാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രവീൺ ജോസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോബിൾ കുഴിഞ്ഞാലിൽ പാർട്ടി നിയോജകമണ്ഡലം സെക്രട്ടറിയേറ്റംഗം പീറ്റർ പൂണേലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു….. …കൃഷ്ണൻ കുഞ്ഞുമോൻ, ശ്രീകാന്ത് ശിവാനന്ദൻ, ജോസ് അധികാരത്തിൽ, പി.വി. വർക്കി, റോസമ്മ ഡേവിഡ് , ജെമ്മാ ബേബി, റോസമ്മ ജോസ്, നീനു ടോണി തുടങ്ങിയവർ നേതൃത്വം നൽകി … മുതിർന്ന ആദ്യ കാല കേരളാ കോൺഗ്രസ് പ്രവർത്തകരുംസ്ത്രീകളും കുട്ടികളും ഉൾപ്പെടെ 167പേർ പങ്കെടുത്ത കൺവൻഷൻ ഉജ്ജ്വലമായി.













































































