ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍) തസ്തികയിലേയ്ക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഇഡബ്യൂഎസ് (മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍) വിഭാഗത്തിലുള്ളവരെ പരിഗണിക്കുന്നതാണ്. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ടിസിയും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എസിയും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ആട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിങ് ഡിഗ്രി എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 272216.













































































