യു.ഡി.എഫ് പ്രതിഷേധ സംഗമം സെപ്റ്റംബർ 20 ന് കട്ടപ്പനയിൽ

ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ട ഭേദഗതി തട്ടിപ്പ്.
സർക്കാർ തെറ്റിന് ജനത ശിക്ഷിക്കപ്പെടണമോ?
യു.ഡി.എഫ് പ്രതിഷേധ സംഗമം സെപ്റ്റംബർ 20 ന്
കട്ടപ്പനയിൽ
ആറ് വർഷങ്ങൾക്ക് മുമ്പ് ഹൈറേഞ്ചിലെ ജനങ്ങളുടെ മേൽ ഇടതു സർക്കാർ അടിച്ചേൽപ്പിച്ച കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിന് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രശ്നങ്ങൾ പരിഹ ന്നതിന് പകരം പ്രതിസന്ധികൾ കൂടുതൽ ൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. —
1. സർക്കാരിന്റെ കെട്ടിട നിർമ്മാണ ചട്ടങ്ങളും നിയമങ്ങളുമനുസരിച്ച് നിർമ്മിച്ചതും എല്ലാ * നികുതികളും അടച്ചിട്ടുള്ളതും ഇപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നികുതി തുടയ്ക്കുന്നതുമായ കെട്ടിട ഉടമകൾ ഇടുക്കിയിൽ മാത്രം ഫീസ് അടച്ച് അപേക്ഷകൾ സമർപ്പിച്ച് പരമവൽക്കരണം നടത്തണമെന്നും ഉടമസ്ഥതയുടെ സ്വഭാവം വിസ്തീർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ കുറേ ആളുകൾ ശിക്ഷയായി പിഴ അടയ്ക്കണമെന്നും പറയുന്നതിലെ ന്യായം ..എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
കെട്ടിട നിർമ്മാണ നിയന്ത്രണം സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സുപ്രീംകോടതിയും ഇതിയും ഉത്തരവിട്ടിട്ടും സർക്കാർ നിയന്ത്രണം ഇടുക്കിയിൽ മാത്രം നടപ്പാക്കിയത് ഇലയാട് കാണിക്കുന്ന വിവേചനമല്ലേ?.
21 2019 ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിലൂടെ നിലവിലെ നിർമ്മിതികൾ നിയമവിരുദ്ധമാക്കിയതും ഭാവിയിലേക്കുള്ള നിർമ്മാണ അനുമതിക്ക് തടസ്സം സൃഷ്‌ടിച്ചത് സർക്കാരല്ലേ?. ഇക്കാര്യത്തിൽ യുഡിഎഫിനും കോടതിക്കും എന്ത് പങ്കാണുള്ളത്?.
4. സർക്കാർ സൃഷ്ടിച്ച കുരുക്ക് അഴിക്കുന്നതിന് ജനം എന്തിന് ശിക്ഷിക്കപ്പെടണം? ഫീസും പിഴയും നൽകാൻ ജനം എന്ത് തെറ്റാണ് ചെയ്തത്?.
5. ഒരേ നിയമമനുസരിച്ച് രാഷ്ട്രീയപാർട്ടികളും സംഘടനകളും സമുദായങ്ങളും നിർമ്മിച്ച കെട്ടിടങ്ങൾ നിയമപരവും വ്യക്തികളുടെ നിർമ്മിതികൾ നിയമവിരുദ്ധവുമാണെന്നും പറയുന്നത് വിവേചനമല്ലേ? സംഘടനകളെ ഒഴിവാക്കാൻ കഴിയുന്ന സർക്കാർ വ്യക്തികളെയും ഒഴിവാക്കി നീതി നടപ്പാക്കുകയല്ലേ ചെയ്യേണ്ടത്?.
6. വ്യാപാര, വാണിജ്യ വിനോദസഞ്ചാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിക്ക് പിഴ ഈടാക്കണം എന്ന വ്യവസ്ഥ പാവപ്പെട്ടവൻ്റെ ഉപജീവനമാർഗ്ഗം തടസ്സപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥ പീഡനത്തിനും വഴിയൊരുക്കുകയില്ലേ?.
7. നിയമപരമായ ബോധ്യപ്പെട്ടാൽ ഏതെങ്കിലും പോരായ്മ പത്തുവർഷമായി അധികാരത്തിലിരിക്കുന്ന സർക്കാർ ഒരു പൊതു തീരുമാനത്തിലൂടെ അത് പരിഹരിക്കുന്നതിന് പകരം ജനങ്ങളെ എന്തിന് ശിക്ഷിക്കണം?.
8. ചട്ട ഭേദഗതിയിലൂടെ 1964ലെ ചട്ടമനുസരിച്ച് നൽകിയിട്ടുള്ള പട്ടയഭൂമിയിൽ വാണിജ്യ നിർമ്മിതികൾക്ക് അനുമതി നൽകാൻ കഴിയുമോ?അനുമതി നൽകാൻ കഴിയില്ലെങ്കിൽ കെട്ടിട നിർമ്മാണ നിരോധനം നിലനിൽക്കുന്നു എന്നതല്ലേ സത്യം?.
9. പുതിയ പട്ടയങ്ങൾ പഴയ വ്യവസ്ഥയിൽ നൽകുമ്പോൾ അതിനും നിർമ്മാണ നിരോധനം ബാധകമല്ലേ?.
10. ആറു വർഷത്തെ നിർമ്മാണ നിരോധനം മൂലം വലാണ തൊഴിലാളികൾ ജോലിക്ക് മറ്റ് ജില്ലകളെ ആശ്രയിക്കേണ്ടി വന്നു, വ്യാപാരസ്ഥാപനങ്ങളുടെ കച്ചവടം കുറഞ്ഞു, കെട്ടിടങ്ങളുടെ അഭാവം മൂലം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നില്ല, ഭൂമിയുടെ മൂല്യം കുറഞ്ഞു, മൂലധന നിക്ഷേപത്തിന് സംരംഭകർ തയ്യാറാകുന്നില്ല, നാടിൻ്റെ വികസനം മുരടിച്ചു.
ചട്ടത്തിൽ ഭൂമി കൃഷിക്കും വീട് നിർമ്മാണത്തിനും ഉപയോഗിക്കാമെന്ന വ്യവസ്ഥയോടൊപ്പം ‘ഭൂമി മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് ചേർക്കുകയും അതിന് മുൻകാല പ്രാബല്യം നല്കുകയും ചെയ്‌താൽ നിലവിലെ നിർമ്മിതികൾ നിയമപരമാകും. പുതിയ കെട്ടിട നിർമ്മാണ അനുമതി നൽകാം, സർവ്വസ്വാതന്ത്ര്യത്തോടെയുള്ള പുതിയ പട്ടയങ്ങൾ വിതരണം ചെയ്യാനും കഴിയും, യാതൊരു അപാകതയും ഇല്ലാതിരുന്ന 1960 ലെ നിയമം എന്തിനു ഭേദഗതി ചെയ്തു?.
ഭേദഗതിയിലൂടെയും അനുബന്ധ ചട്ട ഭേദഗതിയിലൂടെയും ജനങ്ങളെ കൊള്ളയടിക്കുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള സർക്കാരിൻ്റെ കപട നീക്കങ്ങൾക്കെതിരെ യൂഡിഎഫ് ജില്ലാ കമ്മിറ്റി സെപ്റ്റംബർ 20ന് കട്ടപ്പന സിഎസ്ഐ ഗാർഡനിൽ പ്രതിഷേധ സംഗമവും ടൗണിൽ റാലിയും സംഘടിപ്പിക്കുന്നതാണ്. എല്ലാ മണ്ഡലം ആസ്ഥാനങ്ങളിലും സെപ്റ്റംബർ 30ന് മുമ്പ് യുഡിഎഫ് പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ UDFജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, അഡ്വ. തോമസ് പെരുമന, തോമസ് മൈക്കിൾ, അഡ്വ.കെ. ജെ. ബെന്നി ,ജോജോ കുടക്കച്ചിറ, സിജു ചക്കുംമുട്ടിൽ എന്നിവർ പങ്കെടുത്തു
















































































































