കട്ടപ്പന വെള്ളയാംകുടി സെന്റ്. ജെറോംസ് ഹൈസ്കൂളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കട്ടപ്പന വെള്ളയാംകുടി സെന്റ്. ജെറോംസ് ഹൈസ്കൂളിൽ ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി “മക്കൾ അറിയാൻ മക്കളെ അറിയാൻ ” എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. വിൻസി സെബാസ്‌റ്റ്യൻ, എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ശ്രീ. ജെയ്സൺ ജെറോം, പി.റ്റി.എ സെക്രട്ടറി ശ്രീ. ബെന്നി കെ.പി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മേരി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.













































































