സ്റ്റഡി ടൂറിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇടുക്കി ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

സ്റ്റഡി ടൂറിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇടുക്കി ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പെരുമ്പാവൂർ ജയ് ഭാരത് ആർട്സ് & സയൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളും അധ്യാപകരും സ്റ്റഡി ടൂറിന്റെ ഭാഗമായി ഇടുക്കി ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ 12.09.2025 തീയതി സന്ദർശനം നടത്തി. ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം. സാബു മാത്യു ഐ.പി.എസ് -ന്റെ നിർദ്ദേശാനുസരണം സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തികളെപ്പറ്റിയും, സമകാലിക സമൂഹത്തിൽ നടമാടുന്ന സൈബർ കുറ്റകൃത്യങ്ങളെപ്പറ്റിയും, അവയിൽ നിന്നുമുള്ള രക്ഷാമാർഗ്ഗങ്ങളെ പറ്റിയും സബ് ഇൻസ്പെക്ടർമാരായ സാജു കുര്യൻ, അനിൽകുമാർ എൻ ആർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സന്തോഷ് വർഗീസ്, ഹരിലാൽ സി ആർ, പോലീസ് ഉദ്യോഗസ്ഥനായ കിരൺകുമാർ ടി ആർ എന്നിവർ ക്ലാസ് നൽകി. ഡിസിആർബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ ആർ ബിജുവിന്റെ മേൽനോട്ടത്തില്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയ പോലീസ് ഇൻസ്‌പെക്ടർ ശ്രീ. സുരേഷ് വി എ-ക്ക് ആണ് ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ചുമതല.













































































