6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ നിഷേധിക്കുന്ന ഭൂനിയമ ഭേതഗതി ചട്ടങ്ങള്‍ക്കെതിരെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍



11ന് വൈകിട്ട് നാലിന് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടനാ നേതാക്കളും നിയമ വിദഗ്ധരും പങ്കെടുക്കുന്ന വമ്പിച്ച വിശദീകരണ യോഗത്തില്‍ കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷത വഹിക്കും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.ആര്‍. വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, ഡയസ് ജോസ്, നിയമവിദഗ്ധന്‍ അഡ്വ. ജോമോന്‍ കെ. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിക്കും.
യോഗത്തില്‍ 15ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തെ കുറിച്ചുള്ള കൂടിയാലോചനകളും നടത്തും.
സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ജനവിരുദ്ധ മായതും വന്‍ അഴിമതിക്കും സ്വജന പക്ഷപാതത്തിനും കളമൊരുക്കുന്ന, രജിസ്ട്രേഷന്‍ ആക്ടും സ്റ്റാമ്പ് ആക്ടും ഭരണ ഘടനയും ചോദ്യം ചെയ്യപ്പെടുന്ന ഭൂപതിവ് ചട്ടങ്ങള്‍ പുനപരിശോധിക്കുക, പുതിയ നിര്‍മിതികള്‍ അനുവദിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ച് നിര്‍മാണ നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
പട്ടയം ലഭിച്ച് കാലാകാലങ്ങളായി കൈവശം വെച്ച് അനുഭവിച്ചുവരുന്ന ഭൂമിയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃതമായി പെര്‍മിറ്റ് എടുത്ത് താമസത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ളതുമായ കെട്ടിടങ്ങള്‍ പണിത് ഈ കെട്ടിടങ്ങള്‍ക്കും അതിരിക്കുന്ന വസ്തുവിനും അതാതുകാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ നികുതിയും അടച്ചുപോരുന്ന കെട്ടിടങ്ങള്‍ നിയമപരമല്ലെന്നും അത് നിയമപരമാകണ മെങ്കില്‍ വന്‍തുക പിഴയൊടുക്കണമെന്നുമാണ് സര്‍ക്കാര്‍ പുതിയ ചട്ടം കൊണ്ടുവന്നിരിക്കുകയാണ്. കൂടാതെ ജില്ലയില്‍ ഷോപ്പ്സൈറ്റുകള്‍ക്കുള്‍പ്പെടെ ഇനിയും പട്ടയം ലഭിക്കാനുള്ള ലക്ഷക്കണക്കിനുള്ള ആളുകള്‍ക്ക് അവരുടെ ഭൂമിയും അതിലുള്ള കെട്ടിട ങ്ങളും ഈ ചട്ടങ്ങളിലൂടെ തികച്ചും നിയമവിരുദ്ധമായിരിക്കുകയുമാണ്. ഇടുക്കി ജില്ലയില്‍ നടപ്പാക്കിയിട്ടുള്ള നിര്‍മാണ നിരോധനം നീക്കുന്നതിനുള്ള നടപടികളൊന്നും ഈ ചട്ടത്തില്‍ ഇല്ല. കേരളാ ഭൂപതിവ് നിയമത്തില്‍ 26.4.2024 ല്‍ വരുത്തിയ ഭേദഗതി പ്രകാരം പ്രസ്തുത നിയമത്തിലെ നാലാം സെക്ഷനില്‍ പതിച്ചുകൊടുത്ത ഭൂമി കൃഷിക്കും വീടിനും എന്നു പറയുന്ന ഭാഗത്ത് കൃഷി-ഭവന ആവശ്യങ്ങള്‍ എന്നതിനു പുറമെ വാണിജ്യാ വശ്യങ്ങള്‍ക്കും എന്ന ഒറ്റ വാക്കു കൂടി ചേര്‍ത്ത് ചട്ടം ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ വളരെ വലിയ പിഴകള്‍ ഈടാക്കുന്നതിനു മാത്രമായി ചട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നും കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ.പി. ബഷീര്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. തോമസ്, വൈസ് പ്രസിഡന്റുമാരായ റ്റി.എം. ജോമോന്‍, ജി. രാജേന്ദ്രക്കുറുപ്പ്, ഷമേജ് കെ. ജോര്‍ജ്, ബൈജു വെമ്പേനി, സെക്രട്ടറിമാരായ കെ.ജെ. തോമസ്, രമണന്‍ പി.വി, സിബി എസ്സാര്‍, സാജു പട്ടരുമഠം, അനില്‍ എസ്. നായര്‍ എന്നിവര്‍ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!