എറണാകുളംകുസാറ്റിൽമെഗാജോബ്ഫെയർനാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ഉൾപ്പെട്ട എറണാകുളം മേഖലയിലെ സൗജന്യ മെഗാ ജോബ് ഫെസ്റ്റ് ‘നിയുക്തി 2025’ എറണാകുളം കുസാറ്റ് ക്യാമ്പസ്സിൽ സംഘടിപ്പിക്കും

എറണാകുളം കുസാറ്റിൽ മെഗാ ജോബ് ഫെയർ
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോട്ടയം ഉൾപ്പെട്ട എറണാകുളം മേഖലയിലെ സൗജന്യ മെഗാ ജോബ് ഫെസ്റ്റ് ‘നിയുക്തി 2025′ എറണാകുളം കുസാറ്റ് ക്യാമ്പസ്സിൽ സംഘടിപ്പിക്കും.
എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സെപ്റ്റംബർ 13നാണ് ജോബ് ഫെസ്റ്റ്. 18-50 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ജോബ് ഫെയറിൽ പങ്കെടുക്കാൻ www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലൊ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.













































































