Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പോലീസ് സ്റ്റേഷനുകൾക്ക്‌ മുന്നിൽ കോൺഗ്രസ്‌ പ്രതിഷേധസദസ്. സെപ്റ്റംബർ പത്തിന്



തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ മണ്ഡലം യുത്ത്കോൺഗ്രസ്‌ പ്രസിഡണ്ടായിരുന്ന വി എസ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പോലീസിന്റെ നടപടിയിൽ പടതിഷേധിച്ചും കുറ്റക്കാരായ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ടും കെ പി സി സി യുടെ നിർദ്ദേശാനുസരണം കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള അഞ്ച് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അതത് സ്‌ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകൾക്ക്‌ മുന്നിൽ സെപ്റ്റംബർ പത്ത് ബുധനാഴ്ച രാവിലെ പത്ത് മുപ്പതിന് “ജനകീയ പ്രതിഷേധ സദസ് “സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട്‌ തോമസ് മൈക്കിൾ അറിയിച്ചു.രണ്ടായിരത്തി ഇരുപത്തിമൂന്ന് ഏപ്രിൽ അഞ്ചാം തീയതിയാണ് ക്ഷേത്രം പൂജാരി കൂടിയായ സുജിത്തിനെ പോലീസിനെ ആക്രമിച്ചുവെന്ന വ്യാജകേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ മൃഗീയയമായി മർദ്ദിക്കുകയും ചെയ്തത്. മർദ്ദനത്തിന് ഇരയായി കേൾവിശക്തി നഷ്ടപ്പെട്ട സുജിത്തിന് “നീതി ലഭ്യമാക്കൂ പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കൂ “എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്‌ഥാനത്തുടനീളം പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കോൺഗ്രസ്‌ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നത് കട്ടപ്പന ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിക്ക് കീഴിൽ വരുന്ന കട്ടപ്പന, കാഞ്ചിയാർ മണ്ഡലം കമ്മറ്റികൾ കട്ടപ്പന പോലീസ് സ്റ്റേഷന് മുന്നിലും, വാത്തിക്കുടി, കൊന്നത്തടി മണ്ഡലം കമ്മറ്റികൾ മുരിക്കാശേരി പോലീസ് സ്റ്റേഷന് മുന്നിലും, കാമക്ഷി മണ്ഡലം കമ്മറ്റി തങ്കമണി പോലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധ സദസ് സംഘടിപ്പിക്കും കട്ടപ്പനയിൽ എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തിയും, തങ്കമണിയിൽ ഡി സി സി ജനറൽ സെക്രട്ടറി അഗസ്തി അഴകത്തും, വാത്തിക്കുടിയിൽ അഡ്വ: കെ ബി സെൽവവും പ്രതിഷേധം ഉൽഘാടനം ചെയ്യുമെന്നും തോമസ് മൈക്കിൾ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!