കട്ടപ്പന നഗരസഭ പതിനെട്ടാം വാർഡിൽ പാറമടയ്ക്ക സമീപം നിരവധിപേർ താമസിക്കുന്ന പ്രദേശത്തിന്നാമകരണ കർമ്മം നടന്നു.വാർഡ് കൗൺസിലർ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു

കട്ടപ്പന ടൗണിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ആണെങ്കിലും വർഷങ്ങളായി പുറത്തു നിന്നും എത്തുന്നവർക്ക് സ്ഥലത്തിൻറെ ലൊക്കേഷൻ പറഞ്ഞു നൽകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.ഇതേത്തുടർന്നാണ് പ്രദേശവാസികളുടെ ആവശ്യപ്രകാരം വാർഡ് കൗൺസിലർ ജോയി വെട്ടിക്കുഴി ഈ ഭാഗത്തിന് ഹിൽവ്യൂ നഗർ എന്ന് പേര് നൽകിയത്.
ഇതിൻറെ ഭാഗമായി കട്ടപ്പന വട്ടുനിൽപ്പടി റോഡിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
ചടങ്ങിൽ കട്ടപ്പന സെൻറ് ജോൺസ് സി. എസ്. ഐ. ദേവാലയ വികാരി ഡോ. ബിനോയ് ജേക്കബ് അധ്യക്ഷനായിരുന്നു. കട്ടപ്പന – കുന്തളംപാറ പാറമട റോഡിൽ നിന്നും റേഷൻകട റോഡിലേക്കുള്ള ലിംഗ് റോഡ് ഹിൽവ്യൂ നഗർ റോഡ്.എന്ന പേരിൽ കട്ടപ്പന മുനിസിപ്പാലിറ്റി 18ആം വാർഡ് കൗൺസിലർ ജോയ് വെട്ടിക്കുഴി നാമകരണം ചെയ്യുകയും ഇരുവശങ്ങളിലും ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പ്രദേശവാസികളുടെ മേൽവിലാസം തിരിച്ചറിയുവാൻ ഇത് ഏറെ ഉപകാരപ്രദമാകും എന്ന് കൗൺസിലർ അറിയിച്ചു. സ്ഥലത്തിന് പ്രത്യേക പേരില്ലാത്തതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ ഈ പ്രദേശത്ത് എത്തുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.









































































