കട്ടപ്പന വൈഎംസിഎ യുടെ ഓണക്കിറ്റുകളുടെ വിതരണം നടന്നു

കട്ടപ്പന വൈഎംസിഎ യുടെ ഓണക്കിറ്റുകളുടെ ഇരുപതാം വർഷത്തെ വിതരണ ഉദ്ഘാടനം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ അധികാരികൾക്ക് നൽകി കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
കട്ടപ്പന വൈഎംസി എയുടെ ഓണക്കിറ്റുകളുടെ വിതരണം ഇരുപതാം വർഷത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇടുക്കി ജില്ലയിലെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ കിടപ്പു രോഗികളുടെ ഭവനങ്ങളിലും തോട്ടംമേഖലകളിലും ഓണക്കാലത്ത് കിറ്റുകൾ നൽകാൻ സാധിക്കുന്നുണ്ട്. ആദ്യ വർഷങ്ങളിൽ കിടപ്പു രോഗികളുടെ ഭവനങ്ങളിൽ രണ്ടാഴ്ച സന്ദർശിച്ച് അവരുടെ ഒരു സംഗമം നടത്തുമായിരുന്നു. അഞ്ഞൂറോളം വരുന്ന കിടപ്പു രോഗികളെ സംഘടിപ്പിക്കുവാനും അവർക്ക് സംസ്ഥാന തലത്തിൽ ഒരു സംഘടന രൂപീകരിക്കുവാനും സാധിച്ചു. കിടപ്പ് രോഗികൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകുന്നതിനും കുറച്ചു പേർക്കെങ്കിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വൈ എം സി എയുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. തുടർന്ന് തോട്ടംമേഖലകളിലും കിടപ്പ് രോഗികൾക്കും ഓണക്കിറ്റുകൾ നൽകുവാൻ ശ്രമിക്കുന്നത്. ഇത്തവണ നെടുങ്കണ്ടം, വണ്ടൻമേട്, വാളാർഡി, കുമളി, ആനകുത്തി, ഉപ്പുതറ ,വാഴവര ,നെറ്റിത്തൊഴു, ഏലപ്പാറ ,പുറ്റടി , തേർഡ് ക്യാമ്പ്, മ്ലാമല , മേപ്പാറ മേഖലകളിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. കാഞ്ചിയാർ മേഖലയിലെ കിറ്റുകളുടെ വിതരണം നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ വച്ച് നടന്നു.
കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സൽജു ജോസഫ്,കൺവീനർമാരായ ഒ എ തോമസ്, പി.എസ് പ്രദീപ്കുമാർ, രജിറ്റ് ജോർജ്, പി.എം ജോസഫ്,യു.സി തോമസ്, ലാൽ പീറ്റർ പിജി, ടോമി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു









































































