ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയ വഴിത്തിരിവ്

ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയ വഴിത്തിരിവാകുന്ന പര്‍വത് മാല പദ്ധതി മൂന്നാറില്‍ യാഥാര്‍ഥ്യമാകും.
പുതിയ പദ്ധതിയിലൂടെ ദീര്‍ഘദൂര റോപ് വേ (കേബിള്‍ കാര്‍) പര്‍വത് മാല പദ്ധതിയിലൂടെ ഭാഗമായി ആരംഭിക്കും. പ്രകൃതിസൗന്ദര്യവും മലനിരകളും മഞ്ഞുമൂടിയ മലഞ്ചെരിവുകളും കൊണ്ട് ലോകമെമ്ബാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്‌ഥലമെന്ന നിലയില്‍ ഇടുക്കിക്ക് ഇത് വലിയ മുന്നേറ്റമാകും. കേരള ടൂറിസത്തിന്റെ മുഖമുദ്രയായി മാറിയ മൂന്നാറിനും അതിന്റെ പരിസര പ്രദേശങ്ങള്‍ക്കും പുതിയൊരു വിനോദസഞ്ചാര ആകര്‍ഷണമാകും റോപ് വേ പദ്ധതിയുടെ വരവ്.
കേന്ദ്രസര്‍ക്കാരിന്റെ പര്‍വത് മാല പദ്ധതിയുടെ ഭാഗമായി, മൂന്നാറില്‍ 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ് വേ സംവിധാനമാണ് ഒരുക്കുന്നത്. മലനിരകളിലൂടെ സഞ്ചരിക്കുന്ന ഈ കേബിള്‍ കാര്‍ സംവിധാനം, വിനോദസഞ്ചാരികള്‍ക്ക് മൂന്നാറിന്റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാന്‍ കഴിയുന്ന അപൂര്‍വ അനുഭവമാക്കും.പദ്ധതി വട്ടവട, ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും.
പശ്‌ചാത്തലവും
പുരോഗതിയും…
2023-ല്‍ മൂന്നാറും കല്യാണതണ്ട്‌കാല്‍വരി മൗണ്ടും പര്‍വത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി ശുപാര്‍ശ ചെയ്യപ്പെട്ടു.
രണ്ടിടത്തും പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും, ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ ഇന്ത്യയിലെ നാലു പദ്ധതികളില്‍ മൂന്നാറാണ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്.
പദ്ധതിയുടെ വിശദമായ പ്ര?ജക്‌റ്റ് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സി സ്‌ഥാപനങ്ങളോട് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ ലൊജിസ്‌റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍.എച്ച്.എല്‍.എം.എല്‍) ആണ്.
മൂന്നാറിന് കിട്ടുന്ന നേട്ടം…
ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നാറിലെ റോഡുകള്‍ ട്രാഫിക് തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും വന്‍തോതില്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ടൂറിസം സീസണില്‍, മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കുകള്‍ യാത്രക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാഴ്‌ത്താറുണ്ട്.
റോപ് വേ പദ്ധതി നടപ്പാകുന്നതോടെ ഗതാതെ തിരക്ക് ഗണ്യമായി കുറയും. കൂടാതെ, വിനോദസഞ്ചാരികള്‍ക്ക് പുതിയ യാത്രാനുഭവം ലഭിക്കും. യാത്രാസമയം കുറയും, സുരക്ഷയും മെച്ചപ്പെടും. ഗ്രീന്‍ ടൂറിസത്തിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും.
സമ്ബദ്‌വ്യവസ്‌ഥയ്‌ക്കും
കരുത്തേകും…
മൂന്നാറിലെ വിനോദസഞ്ചാരികള്‍ വര്‍ഷംതോറും ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനമാണ് ജില്ലയില്‍ സൃഷ്‌ടിക്കുന്നത്. റോപ് വേ സംവിധാനം വന്നാല്‍, ദേശീയ-ആന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസേ്‌റ്റകള്‍, റസേ്‌റ്റാറന്റുകള്‍ എന്നിവയ്‌ക്ക് കൂടുതല്‍ വരുമാന സാധ്യതയാകും. പ്രാദേശികമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും. വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള ചെറുകിട വ്യവസായങ്ങള്‍ക്കും പുതിയ കരുത്താകും.
ഭാവി സാധ്യതകള്‍ …
മൂന്നാറിന് ലഭിച്ച പരിഗണന ഇടുക്കി ജില്ലക്ക് വലിയ നേട്ടമാണ്. കല്യാണതണ്ട് കാല്‍വരി മൗണ്ട് പദ്ധതി അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കുമെന്നുറപ്പുണ്ട്.
രണ്ടുപദ്ധതികളും പൂര്‍ത്തിയായാല്‍, ഇടുക്കി ജില്ല ദക്ഷിണേന്ത്യയിലെ റോപ് വേ ഹബ്ബ് ആകാനാണ് സാധ്യത. ഇതിലൂടെ ജില്ല, വാരാണാസി മാതൃകയില്‍, അന്താരാഷ്‌ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ ഉയര്‍ന്ന സ്‌ഥാനത്തെത്തും.
ഇടുക്കിയുടെ വിനോദസഞ്ചാര രംഗം ഒരു പുതിയ ചരിത്രത്തിലേക്ക് കടക്കുമ്ബോള്‍, പര്‍വത് മാല പദ്ധതി ജില്ലയുടെ ഭാവി വികസനത്തിന് പുത്തന്‍ പ്രതീക്ഷകളും വഴിതുറപ്പുകളും സൃഷ്‌ടിച്ചിരിക്കുകയാണ്.
പദ്ധതി ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്
കരുത്താകും:
ഡീന്‍ കുര്യാക്കോസ് എം.പി.
2023 ല്‍ പര്‍വത് മാല പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മൂന്നാറും, ഇടുക്കിയിലെ കല്യാണതണ്ട് – കാല്‍വരി മൗണ്ടുമാണ് ശുപാര്‍ശ ചെയ്‌തിരുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.
രണ്ടിടത്തും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയായി. ഈ രണ്ടു പദ്ധതികള്‍ ഉള്‍പ്പെടെ ഒരു ഡസന്‍ പദ്ധതികള്‍ ഇതോടൊപ്പം പ്രാഥമിക പഠനം നടത്തിയിട്ടുണ്ട്. ഇവയെല്ലാം ചുരക്കപ്പട്ടികയില്‍ ഇടം പിടിച്ചതായി എം.പി പറഞ്ഞു.
കേരളത്തില്‍ ആദ്യഘട്ടത്തില്‍ മൂന്നാറിന് പരിഗണന ലഭിച്ചതിലൂടെ ഇടുക്കി ജില്ലക്ക് വലിയ നേട്ടമാണ് കരഗതമായിട്ടുള്ളത്. ഇടുക്കിയില്‍ കാല്‍വരി മൗണ്ട്- കല്യാണതണ്ട് പദ്ധതി അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. റോഡുകള്‍ മാത്രം ആശ്രയിച്ചുള്ള മൂന്നാറിന്റെ യാത്രാനുഭവം ഇനി മാറും.
ആകാശപാതയിലൂടെ മൂന്നാറിന്റെ സൗന്ദര്യം കാണാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നും എം.പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.









































































