Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒരു കാലത്തുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന്
ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ







കേരളത്തിലെ നിർമ്മാണ തൊഴിലാളി മേഖലയിൽ പണിയെടുക്കുന്ന തൊഴി ലാളികളുടെ ചിരകാല അഭിലാഷമായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1990 ൽ നിലവിൽ വന്നതാണ്. 20,75,000 (ഇരുപത് ലക്ഷത്തി എഴുപത്തയ്യായി രം) തൊഴിലാളികൾ ഇതുവരെയായി ഇതിൽ അംഗത്വമെടുത്തിട്ടുണ്ട്. 3,90,000 (മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം) തൊഴിലാളികൾക്ക് പെൻഷൻ, കുടുംബപെൻഷൻ ഇവ നൽകിവരുന്നു. ഇപ്പോൾ 16 മാസത്തെ പെൻഷൻ കുടിശ്ശികയിലാണ്. 998,00,40,000 (തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് ലക്ഷത്തി നാല്പതിനായിരം) അതായത് 1000 കോടി രൂപയോളം വേണം കുടിശ്ശിക പെൻഷൻ കൊടുത്തു തീർക്കുവാൻ. കൂടാതെ 18 മാസം കൊണ്ട് പെൻഷന് അപേക്ഷിച്ച ആളുകൾക്ക് അത് അനുവദിച്ചിട്ടില്ല. അതുകൊടുത്തു തീർക്കാൻ 250 കോടി രൂപയോളം വേണം. മരണാനന്തര സഹായം, ചികിത്സാ സഹായം ഉൾപ്പെടെ യുള്ള മറ്റ് വിവിധ ആനു കൂല്യ ങ്ങളും 18 മാസമായി കുടിശ്ശികയാണ് ഇത് കൊടുത്തു തീർക്കാൻ ലക്ഷങ്ങൾ വേറെയും വേണ്ടിവരും.മറ്റു പെൻഷൻ വാങ്ങുന്നു എന്ന കാരണത്താൽ 29283 പേരുടെ പെൻഷൻ നിർത്തലാക്കി. 2023 ൽ മസ്റ്ററിംഗ് നടത്താത്ത കാരണത്താൽ 35422 തൊഴിലാളിക ളുടെ പെൻഷൻ താല്കാലികമായി നിർത്തിവെച്ചിരിക്കുന്നു. ഉമ്മൻചാണ്ടിയുടെ യു. ഡി. എഫ്. ഗവൺമെന്റിന്റെ ഭരണകാലത്ത് 60 വയസ്സ് പൂർത്തിയായവർക്ക് തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ക്ഷേമപെൻഷനും ബോർഡിൽ നിന്നുള്ള ക്ഷേമനിധി പെൻഷനും കൊടുത്തിരുന്നു. എന്നാൽ ഈ ഗവൺമെന്റ് ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ അനുവദിക്കുന്നുള്ളൂ.ബിൽഡിംഗ് സെസ്സ് കൃത്യമായി പിരിക്കുന്നില്ല എന്ന കാരണത്താൽ തൊഴിൽ വകുപ്പിൽ നിന്നും സെസ്സ് പിരിവിന്റെ ചുമതല 14-02-2024 ൽ ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപിച്ചു. 2025 ഏപ്രിൽ 30 വരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി സെസ്സ് പിരിച്ചെടുത്തത് 100,36,48,013 (നൂറ് കോടി മുപ്പത്തി ആറ് ലക്ഷത്തി നാല്പത്തിയെട്ടായിരത്തി പതിമൂന്ന് രൂപ മാത്രമാണ്. ഒരു വർഷം കഴി ഞ്ഞിട്ടും ക്ഷേമനിധിയിലേയ്ക്ക് വരേണ്ട യഥാർത്ഥ സെസ്സ് പിരിച്ചെടുക്കുവാൻ കഴി ഞ്ഞില്ല. ഇത് പിരിച്ചെടുക്കുന്നതിന് സർക്കാരിന് പ്രത്യേക താല്പര്യം ഉണ്ടാകേണ്ടി യിരിക്കുന്നു.കൊച്ചി മെട്രോയുടെയും, വിഴിഞ്ഞം തുറമുഖത്തിന്റെയും, ദേശീയപാത, ഫ്ളാറ്റു കൾ എന്നിവയുടെ സെസ്സ് കൃത്യമായി പിരിച്ചെടുത്താൽ ഒരു തൊഴിലാളി 10,000 (പതിനായിരം) രൂപ പെൻഷൻ നൽകുവാൻ ക്ഷേമനിധി ബോർഡിന് നിഷ്പ്രയാസം സാധിക്കും.സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമ നിധിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ് 2024 ൽ വാർഷിക പുതു ക്കൽ നടത്തിയത് വെറും 5 ലക്ഷം തൊഴിലാളികൾ മാത്രമാണ്.

ക്ഷേമ 2016 ൽ യു. ഡി. എഫിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരം വിട്ടൊ ഴിയുമ്പോൾ ക്ഷേമനിധി ബോർഡിന്റെ പേരിൽ ട്രഷറികളിലും വിവിധ ബാങ്കുകളി ലുമായി 11,38,11,21,440 (ആയിരത്തി ഒരുന്നൂറ്റി മുപ്പത്തിയെട്ട് കോടി പതിനൊന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി നാന്നൂറ്റി നാല്പത് രൂപ ഉണ്ടായിരുന്നു.
അന്ന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒന്നും കുടിശ്ശികയും ഉണ്ടായിരുന്നില്ല. ഇപ്പോൾ ക്ഷേമനിധി ബോർഡിന് നിലവിലുള്ള ബാധ്യതകൾ 1500 കോടി രൂപ യോളം കുടിശ്ശിക കൊടുത്തു തീർക്കാനുള്ളതിനുപുറമെ മോട്ടോർ തൊഴിലാളി നിധി ബോർഡിൽ നിന്നും 150 കോടി രൂപയും ഹൊഡ് വർക്കേഴ്സ് നിധി ബോർഡിൽ നിന്ന് 100 കോടി രൂപയും വായ്പ എടുത്തിരിക്കുന്നു.
അതിന്റെ പലിശയും ചേർത്ത് 2000 കോടി രൂപയോളം ക്ഷേമനിധി ബോർഡ് കടത്തിലാണ്.
ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഒരു ഇടപെടലുകളും ഉണ്ടാകുന്നില്ല.
അതുകൊണ്ട് ക്ഷേമനിധി ബോർഡിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഒരു ധവള പത്രം പുറപ്പെടുവിക്കുകയും ബോർഡിനെ രക്ഷിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുകയും വേണം.

ക്ഷേമ നിർമ്മാണ തൊഴിലാളി മേഖല ഒരു കാലത്തുമില്ലാത്ത തരത്തിലുള്ള പ്രതിസ ന്ധികളാണ് അഭിമുഖീകരിക്കുന്നത്. അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവും നിയന്ത്രണമില്ലാത്ത വിലക്കയറ്റവും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇത് അടിയന്തിരമായി ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ നിർമ്മാണ മേഖലയിൽ ഗുരുതരമായ ഭവിഷത്തുകൾ ഉണ്ടാകും.തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും, ക്ഷേമനിധി ബോർഡിനെ കാര്യക്ഷമമാക്കുകയും, നിലവിലെ പെൻഷൻ കുടിശ്ശികയും ആനു കൂല്യ കുടിശ്ശികകളും കൊടുത്തുതീർക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊണ്ടില്ലെങ്കിൽ കേരളത്തിലെ മുഴുവൻ നിർമ്മാണ തൊഴിലാളി കളെയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന്
ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ
സംസ്ഥാന പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് എം. എൽ. എ. സർക്കാരിന് മുന്നറിയിപ്പ് നൽകി.

വാർത്താ സമ്മേളന ത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ അഡ്വ: സുനിൽ ജോസ്, എ. പി. ഉസ്മാൻ, ട്രഷറർ ജോൺ പി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ, ദേവ രാജൻ, വട്ടപ്പാറ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!