6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജനകീയസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന നഗരസഭയുടെ രാസവളം വിതരണം ആരംഭിച്ചു



ജനകീയസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന നഗരസഭയുടെ
രാസവളം വിതരണം ആരംഭിച്ചു. 52 ലക്ഷം രൂപായാണ് നഗരസഭ രാസവള വിതരണത്തിനായി നീക്കിവച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നഗരസഭയിലെ 34 വാർഡിലെയും കർഷകർക്ക് ജൈവ വളമാണ് നൽകിയിരുന്നത്.
എന്നാൽ ഈ വർഷം രാസവളമാണ് നൽകുന്നത്.
ഒരു വാർഡിൽ ഗുണഭോക്ത ലിസ്റ്റിലുള്ള 30 കർഷകക്കാണ്
ഫാക്റ്റംഫോസ് ,പൊട്ടാഷ് എന്നീ വളങ്ങൾ സബ് സീഡിയോടെ നൽകുന്നത്.

വളം വിതരണക്കിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന റ്റോമി നിർവ്വഹിച്ചു.

50%
സബ്‌സിഡി ധനസഹായം ലഭിക്കുന്നതിനാൽ കർഷകർക്ക് പദ്ധതി ഏറേ ഗുണകരമാകുമെന്ന് വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി പറഞ്ഞു


1 മുതൽ 17 വരെയുള്ള വാർഡുകളിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യത്തെ 30 കർഷകർക്ക് ആണ്
ഇന്ന് മുതൽ 29 വരെ വിതരണം നടക്കുന്നത്.

അപേക്ഷകന് കുറഞ്ഞത് 25 സെന്റ് സ്ഥലം ഉണ്ടായിരിക്കണം.
സെന്റിന് ഒരു കിലോ അളവിൽ ഫാക്റ്റംഫോസ്, പൊട്ടാഷ് എന്നീ വളങ്ങൾ 25 കിലോ മുതൽ പരമാവധി 100 കിലോ വരെ, ഓരോ വളത്തിനും അപേക്ഷിക്കാം.

നിലവിലെ മാർക്കറ്റ് റേറ്റ് പ്രകാരം ഫാക്ടംഫോസ് കിലോയ്ക്ക് 28 രൂപാ 50 പൈസായും പൊട്ടാഷ് കിലോയ്ക്ക് 36 രൂപയുമാണ്.

സ്ഥലത്തിന് ആനുപാതികമായി വളം വാങ്ങിയ ബില്ലിന്റെ 50% തുക സബ്സിഡിയായി കർഷകന്റെ അക്കൗണ്ടിലേക്ക് നൽകുന്നതാണ്.

പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷ ,
ആധാർ കാർഡിന്റെ പകർപ്പ്,
റേഷൻ കാർഡിന്റെ പകർപ്പ്,
തന്നാണ്ട് കരം അടച്ച രസീത് ,
ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്,ലൈസെൻസുള്ള സഹകരണ ഡിപ്പൊയിൽ നിന്നും വളം വാങ്ങിയ ഒറിജിനൽ ബില്ല് എന്നിവയാണ് നൽകേണ്ടത്.

കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ വളം ഡിപ്പോയിൽ നിന്നുമാണ് വളം വിതരണം ചെയ്യുന്നത്.

ഉദ്ഘാടന യോഗത്തിൽ കൃഷി ഓഫീസർ ആഗ്നസ് ജോസ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായിൽ , ജോയി ആനി ത്തോട്ടം, സിജു ചക്കുംമൂട്ടിൽ,
ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ്, ഹരി എസ് നായർ,ജോസ് ആനക്കല്ലിൽ തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!