6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലൈഫിന്റെ കരുതലില്‍ ഇടമലക്കുടി നിവാസികള്‍; 131 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി



മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്. അത് പഴയ കാലം. ഇപ്പോള്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അടച്ചുറപ്പുള്ള നല്ല വീടുകള്‍ നല്‍കി’ – സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി നിവാസി മുരുകരാജിന്റെ വാക്കുകളാണിത്. മുരുകരാജിനും കുടുംബത്തിനും കളര്‍ഫുള്‍ ഓണമാണ് ഇത്തവണത്തേത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ അടച്ചുറപ്പുള്ള വീട്ടിലേക്ക് ഈ ഓണത്തിന് മാറിത്താമസിക്കാനൊരുങ്ങുകയാണ് മുരുകരാജും കുടുംബവും. കനത്ത മഴ മൂലം പണിക്ക് ഇടയ്ക്ക് തടസം നേരിട്ടെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുതിയ വീട്ടില്‍ ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഷെഡുകുടിയിലെ മുരുകരാജും കുടുംബവും.

പെട്ടിമുടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്ന ഇവിടുത്തെ സൊസൈറ്റി കുടിയിലെ രാമനും വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്. രാമന്റെ വീടിന്റെ തറ നിര്‍മ്മാണം പൂര്‍ത്തിയായി. ബാക്കി പണികള്‍ നടന്നു വരികയാണ്. സഹോദരിയുടെ വീടിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. മഴയും വെയിലും മഞ്ഞും കൊള്ളാതെ അടച്ചുറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്ന് അമ്പത്തഞ്ചുകാരനായ രാമന്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനാണ് ഗോത്രവര്‍ഗ നിവാസികളുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കു ന്നത്. വനാന്തരത്തിലുള്ള ഇടമലക്കുടിയിലെ 28 കുടികളിലും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള ഭവനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ഇടമലക്കുടിയില്‍ 131 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ 276 വീടുകള്‍ക്കാണ് കരാര്‍ ഏര്‍പ്പെട്ടത്. ലൈഫ് രണ്ടാം ഘട്ടത്തില്‍ 131 വീടുകളും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള അഡീഷണല്‍ ലിസ്റ്റിലുള്‍പ്പെടുത്തി 31 ഭവനങ്ങളും ലൈഫ് 2020 പദ്ധതി പ്രകാരം 110 വീടുകളുമാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 421 വീടാണ് ഇടമലക്കുടി പഞ്ചായത്തില്‍ ആകെ അനുവദിച്ചിട്ടുള്ളത്. 6.48 കോടി രൂപ ഇത് വരെ ഇടമലക്കുടി പഞ്ചായത്തില്‍ പദ്ധതിക്കായി ചെലവഴിച്ചു. കരാര്‍ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.


മഴയും ദുര്‍ഘടമായ വഴിയും തീര്‍ക്കുന്ന പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇടമലക്കുടിയില്‍ ഭവന നിര്‍മ്മാ ണം പുരോഗമിക്കുന്നത്. മൂന്നാറില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ച് തലച്ചുമടായി ഓരോ കുടിയിലേക്കും കൊണ്ടുവന്നാണ് നിര്‍മ്മാണം. ആധുനിക രീതിയില്‍ 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ളവയാണ് ഇവിടെ പണിയുന്ന വീടുകള്‍. രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, അടുക്കള, സിറ്റൗട്ട്, ടോയ്‌ലറ്റ് സൗകര്യങ്ങളുണ്ട്. ഇന്റര്‍ലോക്കിംഗ് കട്ടകള്‍ ഉപയോഗിച്ചാണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തകരഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര തീര്‍ത്തിരിക്കുന്നു.

ഇടമലക്കുടിയിലെ ഗോത്ര വര്‍ഗ നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രം ഷെഡു കുടിയില്‍ പ്രവര്‍ത്തിക്കുന്നു. ലൈഫ് ഭവന പദ്ധതി ഇടമലക്കുടി നിവാസികളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പി എച്ച് സി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സഖില്‍ രവീന്ദ്രന്‍ പറയുന്നു.

ജില്ലയില്‍ 25000 വീടുകള്‍ പൂര്‍ത്തിയായി

ജില്ലയില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഇതുവരെ 32821 പേര്‍ കരാര്‍ നല്‍കിയതില്‍ 25253 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 7568 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 1029.34 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ജില്ലയില്‍ ചെലവഴിച്ചത്.

പദ്ധതിയില്‍ ആകെ പൂര്‍ത്തീകരിച്ച വീടുകളില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് 23193 വീട് നല്‍കുകയും 1829 പേര്‍ക്ക് ഭൂമി ഉള്‍പ്പെടെ വീട് നല്‍കുകയും ചെയ്തിട്ടുണ്ട്.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വീട് നിര്‍മ്മിച്ചത് അടിമാലി പഞ്ചായത്താണ്.
1212 വീടുകള്‍. 1148 വീടുകളുമായി വണ്ടിപ്പെരിയാറാണ് രണ്ടാമത്. നഗരസഭകളില്‍ 1152 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കട്ടപ്പനയാണ് മുമ്പില്‍.

ഇതുവരെ അടിമാലി, കരിമണ്ണൂര്‍ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയങ്ങളിലായി ഭൂരഹിത ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു.

അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട 212 ഗുണഭോക്താക്കളുടെ വീടുകള്‍ പൂര്‍ത്തീകരിക്കുകയും അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 14 ഗുണഭോക്താക്കള്‍ക്ക് ലൈഫ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്‍ മുഖനേ ഭൂമി വാങ്ങി നല്‍കുകയും ചെയ്തു. എസ്. സി, എസ്. ടി ഫിഷറീസ് അഡീഷണല്‍ പട്ടിക പ്രകാരം 1948 വീടുകള്‍, ലൈഫ് 2020 -ല്‍ 1731 വീടുകള്‍, ഇ.പി.ഇ.പി യില്‍ 212 വീടുകള്‍, ലൈഫ് പി.എം.എ.വൈ (അര്‍ബന്‍) 1991 വീടുകള്‍, ലൈഫ് പി.എം.എ.വൈ (റൂറല്‍) 1851 വീടുകള്‍, വിവിധ വകുപ്പുകള്‍ മുഖേന 1963 വീടുകളും ജില്ലയില്‍ പൂര്‍ത്തീ കരിച്ചു.

മണക്കാട് ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായ ഭവനരഹിതരായ എല്ലാ ഗുണഭോക്താക്കളുടെയും കരാര്‍ പൂര്‍ത്തീ കരിച്ചു. കുമാരമംഗലം പഞ്ചായത്തിലെ അര്‍ഹരായ ഭവനരഹിതരായ എല്ലാ ഗുണഭോക്താക്കളുടെയും ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ജില്ലയിലെ 10-ലധികം പഞ്ചായത്തുകള്‍ ഈ വര്‍ഷം തന്നെ ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കും സ്വന്തമായി തൊഴിലെടുത്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഇടപെടുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ എന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചിട്ടും വ്യത്യസ്ത കാരണങ്ങളാല്‍ സ്വന്തമായി അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നഭവനങ്ങള്‍ യാഥാര്‍ഥ്യമാക്കുകയെന്നതാണ് ഒന്നാം ഘട്ടമായി ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ ഭവനപദ്ധതികളും ഏകോപിപ്പിച്ച് സമഗ്ര പദ്ധതിയായാണ് ലൈഫ് ഭവനപദ്ധതി നടപ്പിലാക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലയില്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ് ഇടുക്കിയില്‍.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!