അയ്യപ്പൻകോവിൽ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ 300 ളം പപ്പായ തൈകൾ നടും

ജീവജാലങ്ങൾക്കും മനുഷ്യർക്കുമായി അയ്യപ്പൻകോവിൽ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മുന്നൂറ് റെഡ് റോയൽ ഇനത്തിൽപ്പെട്ട കപ്പള തൈകൾ ഓഗസ്റ്റ് 15ന് നട്ടുവളർത്തുന്ന മേരികുളം ടാലന്റ് ഫ്രണ്ട്സ് ക്ലബ്ബിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
ഫ്രണ്ട്സ് ക്ലബ്ബിന്റെ 12 അംഗങ്ങൾ ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .
നട്ടുവളർത്തുന്നതിന്റെ ഉദ്ഘാടനം 15ന് രാവിലെ 8 30ന് മേരികുളത്ത് നടത്തും. ഇതിനുമുമ്പ് വിവിധങ്ങളായ കർമ്മ പദ്ധതികൾ ഈ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നുണ്ട് .
മനുഷ്യനും, പക്ഷി മൃഗഠദികൾക്കും, പ്രകൃതിക്കുമായി മേരികുളം ടാലെന്റ് ഫ്രണ്ട്‌സ് ക്ലബ്ബ്, അയ്യപ്പൻ കോവിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ, പൊതുസ്ഥലങ്ങളിലും റോഡ് സൈഡിലുള്ള വീടുകളിലും റെഡ് ലേഡീ,റെഡ് റോയൽ ഇനത്തിൽ പെട്ട 300 ഓളം കപ്ല തൈ (പപ്പായ )വയ്ക്കുന്ന പരിപാടി സ്വാതന്ത്ര്യ ദിനമായ ഓഗസ്റ് 15 ന് മേരികുളത്തു രാവിലെ 8.30 ഉദ്ഘടാനം ചെയ്യപ്പെടും.
ഫ്രണ്ട്‌സ് ക്ലബ്ബിലെ 12 അംഗങ്ങൾ ചേർന്ന് നടത്തുന്ന പദ്ധതി, വിശക്കുന്നവർക്കും, ആവശ്യമുള്ള ആർക്കും കപ്ലങ്ങാ പറിച്ചു ഉപയിഗിക്കാവുന്നതയാണ് ലക്ഷ്യം വക്കുന്നത്













































































