കരം അടച്ച രസീതിൻ്റെ മറവിലും തടി കടത്ത് വനം വകുപ്പുദ്ധ്യോഗസ്തരെ നിയന്ത്രിക്കുന്നത് തടി മാഫിയയെന്ന് ആരോപണം

കരം അടച്ച രസീതിൻ്റെ മറവിലും തടി കടത്ത്
വനം വകുപ്പുദ്ധ്യോഗസ്തരെ നിയന്ത്രിക്കുന്നത് തടി മാഫിയയെന്ന് ആരോപണം
അയ്യപ്പൻകോവിൽ കാഞ്ചിയാർ ഉൾപ്പെടെ ഉള്ള ഫോറസ്റ്റ് റേഞ്ച് ആഫീസുകളുടെ പരിധിയിൽ പട്ടയമില്ലാത്ത ആദിവാസിഭൂമിയിൽ നിന്നു മടക്കം ഭൂമിക്ക് കരം അടച്ച രസീത് മറയാക്കിയും തടി കടത്ത് വ്യാപകമായി നടന്നുവരികയാണ്,
കോഴിമല പാമ്പാടി കുഴി, എന്നിവിടങ്ങളിലെ കൈവശ രേഖ ഇല്ലാത്ത ആദിവാസി ഭൂമികളിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തുകയാണ്
ഇതു കൂടാതെ പൂവന്തി കുടി, ചെന്നിനായ്ക്കൻ കുടി, പുല്ലുമേട്, മേരിക്കുളം, ആലടി, കിഴക്കേ മാട്ടു കട്ട, പടുക തുടങ്ങിസ്ഥലങ്ങളിലെLAF 9 [3] ഭൂമികളിലെ മരങ്ങൾ കേവലം കരം അടച്ച രസീത് മാത്രം കാണിച്ചും പട്ടയം കാണിക്കാതെയും ഫോറസ്റ്റ് ഉദ്യോഗസ്തർക്കുപടി നൽകിയും വെട്ടി കടത്തുകയാണ്.
LAF 9 [3] ഭൂമികളിൽ നിന്നും മരങ്ങൾ മുറിക്കുവാൻ പാടുള്ളതല്ല ഈ ഭൂമികൾക്ക് വനഭൂമിയുടെ അതേ സ്റ്റാറ്റസ് ആണുള്ളത്, ഇതറിയാവുന്നിട്ടും വൻ തുക കൈകൂലി വാങ്ങി കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരടക്കമുള്ളവർ ഈ നിയമവിരുദ്ധ പ്രവർത്തികൾക്കു കൂട്ടുനിൽക്കുകയാണ്.
റവന്യൂ ഫോറസ്റ്റ് അധികാരികൾ നടപടി എടുക്കാത്തതുമൂലവും ചോദ്യം ചെയ്യാത്തതു മൂലവും മുൻകാലങ്ങളിൽ നിന്നു വൃത്യസ്ഥമായി ഇപ്പോൾ വലിയ തോതിലാണ് തടി കടത്ത് നടത്തുന്നത്.
ഇതിനെതിരായി പ്രതികരിക്കുകയോ നടപടി എടുക്കുകയോ ചെയ്യുന്ന ഉദ്ധ്യാഗസ്ഥതരെ ചട്ടം പടിപ്പിക്കുന്നതിനും നിലക്കു നിർത്തുവാനും കാഞ്ചിയാർ അയ്യപ്പൻ കോവിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ചില തടി മാഫിയകളും ലോറി ഉടമകളുടേയും ഒരു ഗൂഡ സംഘം തന്നെ പ്രവർത്തിച്ചു വരുന്നുണ്ട് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപരാതികൾ കെട്ടി ചമക്കുക , പൊതുസമൂഹത്തിൽ ഇത്തരം ഉദ്യോഗസ്ഥരെ മോശകാരായി ചിത്രീകരിക്കുക തുടങ്ങി പ്രവർത്തനങ്ങളണിവർ നടത്തുന്നത് ഫോറസ്റ്റ് ഉദ്ധ്യാഗസ്ഥർക്കിടയിൽ ഇവർ ചേരിതിരിവും ഉണ്ടാക്കിയിട്ടുണ്ട് ഇവരുടെ വ്യാജ പരാതിയിലും പ്രചരണത്തിലും കുടുങ്ങി നിരവധി ഉദ്ധ്യോഗസ്തർക്ക് സ്ഥലമാറ്റം ഉണ്ടാകുകയോ സ്ഥലംമാറ്റം വാങ്ങി പോകണ്ട സ്തിതിപോലും അടുത്ത നാളുകളിൽ ഉണ്ടായിട്ടുണ്ട് തങ്ങളുടെ ഇംഗിതങ്ങൾക്കു വഴങ്ങാത്ത ഉദ്യോഗസ്തരെ ജോലി ചെയ്യിക്കുവാനും ഈ തടി ലോബി സംഘം സമ്മതിക്കാറില്ല.
















































































































