അയ്യപ്പൻകോവിൽ കുമളി സി എച്ച് ആർമേഘലകളിലും ആദിവാസി സെറ്റിൽമെൻ്റ് പ്രദേശങ്ങളിലും വ്യാപക മരം മുറിഉദ്യോഗസ്‌ഥഒത്താശയോടെ കടത്തുന്നത് ലക്ഷങ്ങളുടെ തടികൾ

അയ്യപ്പൻകോവിൽ കുമളി സി എച്ച് ആർമേഘലകളിലും ആദിവാസി സെറ്റിൽമെൻ്റ് പ്രദേശങ്ങളിലും വ്യാപക മരം മുറി
ഉദ്യോഗസ്‌ഥഒത്താശയോടെ കടത്തുന്നത് ലക്ഷങ്ങളുടെ തടികൾ
പ്രദേശം കോട്ടയം ഡി എഫ് ഒക്കു കീഴിൽ
കാഞ്ചിയാർ, കുമളി റേഞ്ച് ആഫീസുകളുടെ കീഴിൽ വരുന്നതും അയ്യപ്പൻകോവിൽ ആനവിലാസം തുടങ്ങി വില്ലേജ് ആഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്നതുമായ പ്രദേശങ്ങളിലാണ് നടി മുറിക്കലും കടത്തും വ്യാപകമായി നടന്നു വരുന്നത്.
ഈ പ്രദേങ്ങൾ പൂർണമായും സി എച്ച് അറിൽ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ്.
കാഞ്ചിയാർ റേഞ്ചിലെ കോഴിമല, പാമ്പാടി കുഴി, കിഴക്കേ മാട്ടു കട്ട അയ്യപ്പൻകോവിലിലെ പൂവന്തി കുടി, ചെന്നിനയ്ക്കൻ കുടി ആറേക്കർ തുടങ്ങി ആദിവാസി സെറ്റിൽമെൻ്റലും വ്യാപക മരം മുറിയാണ് നടന്നു വരുന്നത് ഇതു കൂടാതെ മേരികുളം ആലടി പച്ചക്കാട്, പുല്ലുമേട്, കന്നിക്കൽ, മാട്ടുകട്ട , കൽത്തൊട്ടി, കുമളി, ചെങ്കര തുടങ്ങി നി എച്ച്ആർമേഖലകളിലും മരം മുറി വ്യാപകമാണ്.
സെറ്റിൽമെൻ്റ് ഏരിയകളിൽ LAF 9 [3] റൂൾ പ്രകാരം [ ലാൻ്റ് അസൈമെൻ്റ് ഫോറസ്റ്റ്]ഉൾപ്പെടുന്ന ഭൂമിയാണ് ഇവിടങ്ങളിൽ വീടുവയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും മാത്രമാണ് അനുമതി ഉള്ളത് സെറ്റിൽമെൻ്റ് നിലവിൽ വന്നതിനു ശേഷം വച്ചു പിടിപ്പിച്ചിട്ടുള്ളതെങ്ങ്, കവുങ്ങ്, പന, റബ്ബർ, കശുമാവ്, ജാതി ,കാപ്പി,കുടംപുളി, മാവ്, വാളംപുളി ,നെല്ലി, അമ്പഴം, മുരിക്ക്, പഞ്ഞി ,ആര്യവേപ്പ്, കൊന്ന ,ശീമകൊന്ന അരണ ,പൊങ്ങില്ലം, സിൽവർ റോക്ക്, മഹാഗണി, വാകയൂക്കാലി, അക്കേഷ്യ, മറിക്കുലിഫോർമിസ് , അക്കേഷ്യ, മാഞ്ചി തുടങ്ങി മരങ്ങൾ മാത്രം മുറിച്ചു മാറ്റുവാൻ പാടുള്ളൂ എന്ന ഉത്തരവ് നിലനിൽക്കെയാണ് ഇതിൻ്റെ മറയിൽ ഇട്ടി അടക്കമുള്ള മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തുന്നത്.
ഏതെങ്കിലും പട്ടയ ഭൂമിയിൽ നിന്നും മുമ്പ് മുറിക്കുന്നതിനായി ഉപയോഗിച്ച പാസുകളുടെ കോപ്പി ഫോട്ടോ സ്റ്റാറ്റ് എടുത്ത് കൈവശം വച്ചതിനുശേഷം ഇതു കാട്ടിയാണ് തടി മാഫിയ തടികൾ ലോറികളിൽ വാഗമൺവഴി കടവ്, കോതമംഗലം, തലകോട് തുടങ്ങി വനം വകുപ്പിൻ്റെ അംഗീകൃത ചെക്കു പോസ്റ്റുകൾ വഴി പടിനൽകി തടി കടത്തുന്നത്.
വ്യാജമായി ഉണ്ടാക്കിയ കരമടച്ച രസീതും, പ്രതിജ്ഞാപത്രവും, ഉപയോഗിച്ച് നടത്തുന്ന തടി കടത്തലിലൂടെ കാഞ്ചിയാർ, കുമളി റേഞ്ചിലെ ഉദ്യോഗസ്ഥരും കട്ടപ്പന ഫ്ലൈങ്ങ് സ്ക്വഡിലെ ഉദ്യോഗസ്ഥരും സമ്പാദിക്കുന്നത് പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപയാണ്, കോട്ടയം ഡി എഫ് ഒക്കു കീഴിൽ വരുന്ന പ്രദേശത്തെ വിവരങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മറച്ചു വച്ചാണ് സർക്കാരിന് ലക്ഷങ്ങൾ നികുതി വരുമാനം നഷ്ടപെടുന്ന ഈ ഇടപാടുകൾ നടത്തുന്നത് ഇത്തരം അനധികൃത ഇടപാടുകളെ കുറിച്ച് വിവരം നൽകിയാൽ പരാതി കാരില്ല എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുകയും വിവരം തടി മാഫിയകൾക്ക് ചോർത്തി നൽകുന്നതും പതിവാണ് കാഞ്ചിയാർ റേഞ്ച് ആഫീസിൽ ഡപ്യൂട്ടി റേഞ്ച് ആഫീസറുടെ നേതൃത്വത്തിൽ ഒരു ഗൂഡ സംഘം തന്നെ പ്രവർത്തിച്ചു വരുന്നു.
എൽ എ എഫ് ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ സർക്കാരിൽ നിഷിപ്തമാണെന്ന് വ്യക്തമായി പട്ടയത്തിൽ സൂചിപ്പിച്ചിട്ടുള്ളപ്പോൾ തന്നെയാണ് ഉദ്ധോഗസ്ഥർ സി എച്ച്ആർ മേഖലകളിലേയും LAF 9 [3] , കുത്തക പാട്ട ,പദ്ധതി പ്രദേശങ്ങളിൽ നിന്നും മുള്ള അനധികൃത മരം മുറിക്ക് ഒത്താശ ചെയ്യുന്നത് ഓണമെത്തിയതോടുകൂടി അനധികൃത മരം മുറിക്കലുംപടി പിരിക്കലും തടി കടത്തും വ്യാപകമായിരിക്കുകയാണിപ്പോൾ, ലക്ഷങ്ങളുടെ തടികളുമായി നൂറുകണക്കിനു ലോറികളാണിപ്പോൾ ഹൈറേഞ്ചിലെ മലയിറങ്ങുന്നത്









































































