Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു

പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്.
ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതോടെ, അന്നമോള്‍ അടക്കം അപകടത്തില്‍ മൂന്ന് പേർ മരിച്ചു













































































