Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇരട്ടയാർ സെന്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷികവിള കളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം’ അഗ്രോഫെസ്റ്റ് – 2K25’എന്ന പേരിൽ സംഘടിപ്പിച്ചു



ഇരട്ടയാർ സെന്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷികവിള കളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം ‘അഗ്രോഫെസ്റ്റ് – 2K25’എന്ന പേരിൽ സംഘടിപ്പിച്ചു.

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനം ഒരുക്കിയത്.

പഴയകാല കാർഷിക വിളകളും ഉപകരണങ്ങളും പരിചയപ്പെടുവാൻ കുട്ടികൾക്ക് കഴിഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങി 300ൽ പരം ഉൽപ്പന്നങ്ങൾ അഗ്രോഫെസ്റ്റിന് മാറ്റുകൂട്ടി. വിവിധ കാർഷിക ഉപകരണങ്ങടെ പ്രദർശനവും ഒരുക്കി.

അഗ്രോഫെസ്റ്റ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. പ്രിൻസ് പുളിയാങ്കൽ അധ്യക്ഷത വഹിച്ചു.
ഇരട്ടയാർ കൃഷി ഓഫീസർ ഡെല്ല തോമസ് മുഖ്യപ്രഭാഷണം നടത്തി.


വാർഡ് മെമ്പർ ജിൻസൺ വർക്കി, പ്രിൻസിപ്പാൾ ജിജി എബ്രഹാം,ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി,
പിടിഎ പ്രസിഡണ്ട് സിജോ ഇലന്തൂർ എം പി ടി എ പ്രസിഡണ്ട് ബിനു ജസ്റ്റിൻ, കൺവീനർ രാജി.പി. ജോസഫ്, തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുവാനും വിവിധ ഉൽപ്പന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളുടെ രുചി ആസ്വദിക്കുവാനും അവസരം ഒരുക്കി.
ഈ പ്രദർശനം കുട്ടികൾക്ക് ഒരു നവ്യാനുഭവമായി മാറി.
അധ്യാപകരായ റെജിമോൾ തോമസ്, കൊച്ചുറാണി ജോസഫ്,സിജി മാത്യൂ, സെലിൻ ജോസഫ്, സുമി ഏബ്രഹാം, സിൽജ പീറ്റർ, ജാൻസി മാത്യൂ, എബി .റ്റി ജെയിംസ്, ഷിബു .എം. കോലംകുഴി, ബിൻസ് ദേവസ്യാ, ജിറ്റോ മാത്യൂ, സിബിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!