യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മേഖല കൺവെക്ഷൻ

മീനച്ചിൽ :ഓഗസ്റ്റ് 9 പാലായിൽ നടക്കുന്ന യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം സമ്മേളനതിന് മുന്നോടിയായി യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം മേഖല കൺവെക്ഷൻ നടത്തി. പൂവരണി. പൈക ഇടമറ്റം തുടങ്ങി മൂന്ന് മേഖലകളിലാണ് കൺവെൻഷൻ നടത്തിയത്.യൂത്ത് ഫ്രണ്ട് എം മീനച്ചിൽ മണ്ഡലം പ്രസിഡൻ്റ് ബിബിൻ മരങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനുകളിൽ കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു പൂവരണി ഇടമറ്റം മേഖലകളിൽ കൺവെക്ഷൻ ഉദ്ഘാടനം ചെയ്തു കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജോസ് ടോം പൈക മേഖലയുടെ കൺവെക്ഷനും ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡൻറ് ടോബിൻ k അലക്സ്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ടോബി തൈപറമ്പിൽ.മീനച്ചിൽ മണ്ഡലം പ്രസിഡണ്ട് ബിനോയ് നരി തൂക്കിൽ. പാലാ നിയോജകമണ്ഡലം പ്രസിഡൻ്റ് തോമസുകുട്ടി വരിക്കയിൽ, പ്രൊഫ് കെ.ജെമാത്യു നരിതൂക്കിൽ. സാജോ പൂവത്താനി. സോജൻ തൊടുക. ആന്റോ വെള്ളപ്പാട്ട്, മാർട്ടിൻ ചിലമ്പൻകുന്നേൽ. kp ജോസഫ് കുന്നുപുരയിടം,സുനിൽ പയ്യപ്പള്ളിൽ, . ബൈജു പുതിയിടത്തുചാലിൽ. പെണ്ണമ്മ ജോസഫ്. ബിജോയ് ഇറ്റത്തോട്, ജോസുകുട്ടി പൂവേലി ജെയിംസ് പൂവത്തോലി എന്നിവർ പ്രസംഗിച്ചു. 200 ഓളം യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ വിവിധ കൺവൻഷനുകളിൽ പങ്കെടുത്തു. മീനച്ചിൽ മണ്ഡലത്തിൽനിന്നും 250ൽ പരം യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മണ്ഢലം ഭാരവാഹികൾ പറഞ്ഞു.













































































