6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്‌ഫോമറും വൈദ്യുതി ലൈനുമെല്ലാം കാടുകയറി മൂടി അപകട ഭീഷണിയിൽ



കട്ടപ്പനയിൽ കെഎസ്ഇബിയുടെ ട്രാൻസ്‌ഫോമറും വൈദ്യുതി ലൈനുമെല്ലാം കാടുകയറി മൂടി അപകട ഭീഷണിയിൽ


കട്ടപ്പന നഗരസഭാ ഓഫിസിനു സമീപത്തെ മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമറാണ് കാടുകയറി മൂടിയിരിക്കുന്നത്. ചുറ്റുവേലി കെട്ടി അടച്ചിട്ടിരിക്കുന്ന ട്രാൻസ്‌ഫോമറിന്റെ പരിസരത്തേക്ക് കെഎസ്ഇബി ജീവനക്കാർ എത്തിനോക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് ജനം ആരോപിക്കുന്നു.


മൈതാനത്തിന്റെ ഒരുവശത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോമർ കാടുകയറി മൂടിയിരിക്കുന്നത് ഇവിടെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ എത്തുന്നവർക്കും ഭീഷണി സൃഷ്ടിക്കുന്നു. കാട് വളർന്ന് സംരക്ഷണ വേലിയിലും ട്രാൻസ്‌ഫോമറിലും സമീപത്തെ പോസ്റ്റിലും വൈദ്യുതി ലൈനിലുമെല്ലാം പടർന്നു കയറിയ നിലയിലാണ്.

സംരക്ഷണവേലി കാണാൻ കഴിയാത്തവിധം കാടുകയറി മൂടിയിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ ഇതിലൂടെ വൈദ്യുതി പ്രവഹിച്ച് അപകടത്തിനു സാധ്യതയുണ്ടെന്നാണ് ആരോപണം.
കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ ഫുട്‌ബോളും മറ്റും ഈ ഭാഗത്തേയ്ക്ക് വരുമ്പോൾ എടുക്കാനായി എത്തുന്നതാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്. വളർന്നു പന്തലിച്ചു നിൽക്കുന്ന കാട് വെട്ടിമാറ്റി അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!