ഭരണഘടന തകർക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കും: മോൺ. ജോസ് കരിവേലിക്കൽ

ഭരണഘടന തകർക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കും: മോൺ. ജോസ് കരിവേലിക്കൽ
ഭരണഘടന തകർക്കാനുള്ള ഏത് ശ്രമത്തെയും ചെറുത്തുതോൽപ്പിക്കുമെന്ന് ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ പറഞ്ഞു. ഛത്തീസ്ഗഡിൽ സന്യാസിനികൾക്കെതിരെ നടന്ന അതിക്രമങ്ങൾ അന്യായമായ തുറുങ്കിലടക്കൽ എന്നിവയ്ക്കെതിരെ .ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിൽ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഢിൽ ഉണ്ടായ നടപടി ജനാധിപത്യവിരുദ്ധവും, ഭരണഘടനാ ലംഘനവുമാണ്.ഭാരതത്തിൻ്റെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും, ആദിവാസി ഗോത്രമേഖലകളിലും തികച്ചും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന മിഷനറി ശുശ്രുഷകരെ അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടി അംഗികരിക്കാവുന്നതല്ല. ആതുരശുശ്രൂഷകളിലും, വിദ്യാഭ്യാസ മേഖലകളിലും ഇവർ ചെയ്യുന്ന സേവനങ്ങൾ ഏറ്റവും മികച്ചതും, മനുഷ്യത്വപരവുമാണ്. ഭാരതത്തിൻ്റെ വികസനമെത്താത്ത അവികസിത ഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ മറ്റാരും തയ്യാറാകാത്ത സാഹചര്യത്തിൽ പിറന്ന നാടും, ബന്ധുക്കളെയുമുപേക്ഷിച്ച് സേവനം ചെയ്യുന്ന സന്യസ്ഥരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമാണന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ വഞ്ചി കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത റാലി ചെറുതോണി ടൗണിൽ എത്തിച്ചേർന്നപ്പോൾ പ്രതിഷേധയോഗം മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് നരിതൂക്കിൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, സി.ഡോ. പ്രദീപ സി.എം.സി, കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ശ്രീ. ജോർജ് കോയിക്കൽ, കെസിവൈഎം രൂപതാ പ്രസിഡന്റ് ശ്രീ. സാം സണ്ണി, മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് ശ്രീ. സെസിൽ ജോസ്, എന്നിവർ പ്രസംഗിച്ചു.









































































