Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കിഉടുമ്പന്‍ചോലകേരള ന്യൂസ്തൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുല്ലപ്പെരിയാർ ടണൽ സമരം 300 ദിവസം പിന്നിട്ടു



ടൂറിസം റിസോർട്ട് മാഫിയകളുടെ സ്വാർത്ഥ ലക്ഷ്യങ്ങളെ അതിജീവിച്ച് കേരളത്തിലെ 6 ജില്ലകളിലെ ഒന്നരക്കോടി ജനങ്ങളുടെ ജീവനും വികസനവും സുരക്ഷിതമാക്കുവാൻ മുല്ലപ്പെരിയാർ തേക്കടി റിസർവോയറിൽ സുപ്രീം കോടതി നിർദേശ പ്രകാരമുള്ള പുതിയ തുരംഗം നിർമ്മിച്ച് 70% ജലം കുറച്ച് മുല്ലപ്പെരിയാർ ഡാമിനെ സ്വാഭാവിക ഡികമ്മീഷനാക്കുന്നതിലൂടെ*

കേരളത്തിലെ 6 ജില്ലകളിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുവാൻ ഇന്ന് മുല്ലപ്പെരിയാർ ടണൽ സമര സമിതി പ്രസിഡൻ്റ് രമേഷ് രവി, നദീജല സംരക്ഷണ സമിതി അംഗം അനിത ശശീന്ദ്രൻ , സാമൂഹിക പ്രവർത്തക കുമാരി മേരി മിൽക്കി , ഗ്രാമി റസിഡൻസ് അംഗം തെക്ള, റിട്ടയേർഡ് RMS ഓഫീസർ ഐഷ രവീന്ദ്രൻ, തൃക്കണാർവട്ടം മഹിളാ കോൺഗ്രസ്സ് സെക്രട്ടറി നിർമ്മലാദേവി എന്നിവർ ഉപവാസം അനുഷ്ടിച്ചു.,ട്വന്റി20 യുടെ കുന്നുകര പഞ്ചായത്ത് കോഓർഡിനേറ്റർ സി. ജെ. റിജു, കളമശ്ശേരി മണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങളായ സ്മ‌ിത ലൈജു, പി. ടി ബാബു, കുന്നുകര പഞ്ചായത്ത് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ പി ജേ ഗീതാനന്ദൻ, ലൂയിസ് എന്നിവർ ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു , 2018 ലെ പ്രളയം അനുഭവിച്ച പ്രദേശങ്ങളിൽ നിന്നുള്ള വിവിധ സാമൂഹിക പ്രവർത്തകരും, മുല്ലപ്പെരിയാർ ടണൽ സമര സമിതി പ്രവർത്തകരും ജനങ്ങളും പങ്കെടുത്തു

മീഡിയ ആൻഡ് ജ്യൂറിനലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി കാവ്യാ അന്തർജനം,നാമൂഹ്യ പ്രവർത്തകൻ ക്ലിറ്റസ്, അപെക്സ് പ്രസിഡൻ്റ് PK മനോജ്, എഴുത്തുകാരനും കവിയുമായ സരസൻ എടവനക്കാട്, സ്വാശ്രയ വൈപ്പിൻ പ്രവർത്തകൻ ജോർജ്, ആർട്ടിസ്റ്റ് റൈജു എന്നിവർ ഉപവാസ സമാപന ചടങ്ങ് നിർവഹിച്ചു മുല്ലപ്പെരിയാർ ടണൽ സമര സമിതി സെക്രട്ടറി സ്മിജിൻ രാജ് നന്ദി അറിയിച്ചു..










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!