കളഞ്ഞ് കിട്ടിയ 30000 രൂപാ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ

കളഞ്ഞ് കിട്ടിയ 30000 രൂപാ അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ.
ഇട്ടിത്തോപ്പ് സ്വദേശി ഒറ്റപ്ലാക്കൽ രാജേഷിനാണ് പണം തിരികെ ലഭിച്ചത്.
ഇട്ടിത്തോപ്പ് ഒറ്റപ്ലാക്കൽ രാജേഷ് ഇരുപത്തിരണ്ടാം തീയതി കട്ടപ്പനയിൽ എത്തിയപ്പോഴാണ് പണം അടങ്ങിയ പേഴ്സ് നഷ്ട്ടപ്പെട്ടത്.
കട്ടപ്പന പുതിയ ബസ് സ്റ്റാൻണ്ടിന് സമീപം മാവേലി സ്റ്റോറിന് മുന്നിൽ നിന്നും കട്ടപ്പനയിലെ വ്യാപരിയായ കേരളാ കൊച്ചുമോന് പേഴ്സ് ലഭിച്ചു.
ഉടൻതന്നെ മർച്ചൻ്റ് അസോസിയേഷൻ PRO ആയാ അതിൽ പുനർജനിയെ കൊച്ചുമോൻ പേഴ്സ് ഏൽപ്പിച്ചു.
തുടർന്ന് പോലീസ് സ്റ്റേഷനിലും ഇടുക്കി ലൈവിലും അറിയിപ്പ് നൽകുകയും ചെയ്തു.
വിവരം അറിഞ്ഞ രാജേഷ് മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികളെ സമീപിക്കുകയായിരുന്നു.
മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് പേഴ്സ് രാജേഷിന് കൈമാറി.
കൊച്ചുമോൻ്റെ പ്രവർത്തനം മാതൃകപരമാണന്നും മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടട PRO അനിൽ പുനർജനി, കേരള കൊച്ചുമോൻ എന്നിവർ സന്നിഹിതരായിരുന്നു.









































































