പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെ പഠന സമയം അപഹരിച്ചു കൊണ്ട് iLIVE എന്ന പേരിൽ ഇടുക്കി ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതി പുനപരിശോധിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി

സ്കൂൾ പ്രവർത്തി സമയത്ത് പഠനസമയം നഷ്ടപ്പെടുത്തി ഒരു പരിപാടിയും നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പും മന്ത്രിയും നിർദേശം നല്കിയിരിക്കേ ഇത്തരത്തിലുള്ള ഉത്തരവുകൾ അധ്യാപകരെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കുന്നു. സ്കൂൾ തുറന്ന സമയത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളാണ് പേരുമാറ്റി നടപ്പിലാക്കുന്നത്. സ്കൂളുകളിലെ എൻ സി സി, സ്കൗട്ട് , ജെ ആർ സ്റ്റുഡൻസ് പോലീസ് പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഈ ശേഷികൾ ലഭിക്കുന്നതുമാണ് ഒരു ദിവസം ഒരു മണിക്കൂർ വീതം 26 ക്ലാസ്സുകൾ നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇത് സ്കൂളിലെ നിലവിലിരിക്കുന്ന ടൈം ടേബിളിനെ അട്ടിമറിക്കുകയും പൊതു വിഭാഭ്യാസം താറുമാറാക്കുകയും ചെയ്യും ( 25/7/25 )നാളെ രാവിലെ 9.30 മുതൽ ഒരു മണിക്കൂർ നേരം നടക്കുന്ന ഉദ്ഘാടന പ്രോഗ്രാമിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന നിർദ്ദേശവുമുണ്ട്. ക്ലാസ്സുകളിൽ കുട്ടികളെ അനാഥരാക്കി മുഴുവൻ അധ്യാപകരും പങ്കെടുക്കുന്നത് പ്രതികൂല കാലാവസ്ഥ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൻ കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ് പoന സമയം അപഹരിച്ചുകൊണ്ട് വേണ്ടത്ര കൂടിയാലോചന ഇല്ലാതെ നടപ്പിലാക്കുന്ന തീരുമാനം പുനപരിശോധിക്കണം.
ജില്ലാ പ്രസിഡൻ്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി പി.എം നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജോയി മാത്യു, ജോർജ് ജേക്കബ്, വി.കെ അറ്റ്ലി, ജില്ലാ സെക്രട്ടറി സുനിൽ റ്റി തോമസ് ജില്ലാ ട്രഷറർ ഷിൻ്റോ ജോർജ് നേതാക്കളായ എം വി ജോർജുകുട്ടി സജി മാത്യു, ജോസ് കെ സെബാസ്റ്റ്യൻ, ടി. ശിവകുമാർ, ജെ. ബാൽ മണി, അനിഷ് ആനന്ദ് സതീഷ് വർക്കി പി.എ ഗബ്രിയേൽ എന്നിവർ പ്രസംഗിച്ചു













































































