വന്യജീവി ശല്യം പരസ്പരം പഴിചാരി സർക്കാരുകൾ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നു തോമസ് ഉണ്ണിയാടൻ

വന്യജീവി ആക്രമണങ്ങളിൽനൂറ് കണക്കിന് മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടുംആയിരക്കണക്കിനാളുകൾക്ക് ഗുരുതര പരിക്കുകളുണ്ടായിട്ടും വൻ തോതിൽ കൃഷികളും വീടുകളും നശിപ്പിച്ചിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിസ്സംഗത പാലിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവർ അധികാരത്തിൽ തുടരുന്നത് അധാർമികമാണ്.
അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളാ കോൺഗ്രസ് മലയാറ്റൂർ, നീലീശ്വരം മണ്ഡലം കൺവൻഷനും കർഷക യൂണിയൻ നേതൃത്വസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവന്യ ജീവിസംരക്ഷണനിയമം ഭേദഗതി ചെയ്യുക,
ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന ആന, കാട്ടുപോത്ത്, കാട്ടുപന്നി, പുലി, കടുവ,അണ്ണാൻ, കുരങ്ങൻ, മയിൽ, മാൻ,വേട്ടനായ്ക്കൾ തുടങ്ങിയ വന്യജീവികളെ ഇല്ലായ്മ ചെയ്യാൻ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും അനുവാദം നൽകുക,
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുക ,
വന്യജീവികൾക്കാവശ്യമായ ഭക്ഷണവും ജലവും ലഭ്യമാക്കുക,
നഷ്‌ടപരിഹാര തുകവർധിപ്പിച്ച് സമയബന്ധിതമായി നൽകുകതുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കണം. മുൻ സർക്കാർ ചീഫ് വിപ്പ് കൂടിയായ തോമസ് ഉണ്ണിയാടൻ അഭ്യർത്ഥിച്ചു. 60 വയസ് കഴിഞ്ഞ കർഷകർക്ക് ഉപാധികളില്ലാതെ 3000 രൂപ പെൻഷൻ നൽകണമെന്നും കർഷകക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാറ്റൂർ സഹകരണബാങ്ക് ഹാളിൽ നടന്ന കൺവൻഷനിൽ മണ്ഡലം പ്രസിഡണ്ട് ജോളി മാടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരളാ കോൺഗ്രസ് അങ്കമാലിനിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന ഉന്നതാധികാര സമിതിയംഗവുമായ ബേബി.വി. മുണ്ടാടൻ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ പൈനാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ ജോയി അവോക്കാരൻ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി റ്റി.ഡി.സ്റ്റീഫൻ മുൻ പഞ്ചായത്ത് പ്രസിഡണ്ടും വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബിബി സെബി നേതാക്കളായ വി.കെ. സിബി, സി.പി. ദേവസ്യ , ആന്റണി മാടൻ, ഊർമ്മിസ് മഞ്ഞളി, ഒ. എ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. 160 – ഓളം പ്രതിനിധികൾ പങ്കെടുത്ത കൺവൻഷനിൽ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റ്റി.ഡി.സ്റ്റീഫന് സ്വീകരണവും നൽകി.













































































