ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പോലീസ് സ്റ്റേഷനുകളിലെ എസ്. എച്. ഒ മാരെ ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു

ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച പോലീസ് സ്റ്റേഷനുകളിലെ എസ്. എച്. ഒ മാരെ ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു.
ജില്ലാ പോലീസിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി ഈ വർഷം രണ്ടാം പാദത്തിൽ(ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ) മികച്ച പ്രവർത്തനം കാഴ്ച വെച്ച ഉപ്പുതറ, ദേവികുളം, വെള്ളത്തൂവൽ എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച് ഒ മാരെ ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു. ഉപ്പുതറ സ്റ്റേഷനെ പ്രതിനിധീകരിച്ചു എസ് എച്ച് ഒ ജോയ് മാത്യു എൻ എം- ഉം ദേവികുളം പോലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച് എസ് എച് ഒ നോബിൾ പി ജെ- യും വെള്ളത്തൂവൽ പോലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച് എസ് എച് ഒ അജിത് കുമാർ ജി -യും ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് ടി കെ ഐ പി എസ് -ൽ നിന്നും പ്രശംസാ പത്രം ഏറ്റുവാങ്ങി. 17.07.2025 തീയതിയിൽ കുയിലിമല, ഇടുക്കി ജില്ലാ പോലീസ് ആസ്ഥാന ക്യാമ്പിൽ വെച്ച് നടന്ന ചടങ്ങിൽ അഡിഷണൽ എസ് പി ഇമ്മാനുവൽ പോൾ, ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാർ, എസ് എച്ച് മാർ എസ്ഐ മാർ തുടങ്ങിയവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.













































































