അയ്യപ്പൻകോവിൽപുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽജൂലൈ 24 വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ കർക്കിടക വാവ് ബലിയും പിതൃസായൂജ്യ പൂജയും തിലഹവനവും നടക്കും

അയ്യപ്പൻകോവിൽ
പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ
ജൂലൈ 24 വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ കർക്കിടക വാവ് ബലിയും പിതൃസായൂജ്യ പൂജയും തിലഹവനവും നടക്കും.
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട പഞ്ച മഹാക്ഷേത്രങ്ങളിൽ ഒന്നാണ് അയ്യപ്പൻകോവിൽ
പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രം.
പെരിയാറിൻ്റെ തീരത്ത് ശാസ്താ ചൈതന്യം പ്രഭചൊരിഞ്ഞ് പ്രശോഭിക്കുന്ന പുണ്യപുരാതന ക്ഷേത്രത്തിൽ കർക്കിടകം 8-ാം തീയതി
ജൂലൈ 24 വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ കർക്കിടക വാവ് ബലിയും പിതൃസായൂജ്യ പൂജയും തിലഹവനവും നടക്കും.
പിതൃതർപ്പണത്തിന് പുകൾപ്പെറ്റ നദിയാണ് പെരിയാർ. പെരിയാറിൻ്റെ തീരത്തുള്ള പുണ്യപുരാതന ശാസ്താ ക്ഷേത്രമാണ് പുരാതന അയ്യപ്പൻകോവിൽ പൂരാതന ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം .
അതിനാൽ ഓരോ വർഷവും ഇവിടെ നൂറ് കണത്തിന് ഭക്തരാണ് ബലി തർപ്പണത്തിനെത്തുന്നത്.
ക്ഷേത്രം പുതുക്കിപ്പണിത് വില്ലാളി വീരൻ്റെ പഞ്ചലോഹപ്രതിഷ്ഠക്കും ശേഷം എത്തുന്ന ബലി തർപ്പണത്തിന് പ്രാധാന്യം ഏറെയാണ്.
പെരിയാറ്റിൽ ജലനിരപ്പ് കുറഞ്ഞ് നിൽക്കുന്നതും ക്ഷേത്രത്തിന് ചുറ്റും വെള്ളമില്ലന്ന പ്രത്യേകതയുമുണ്ട്.
ക്ഷേത്രത്തിലേക്ക് വാഹനത്തിൽ വരാൻ ക്ഷേത്രം ഭരണസമിതി റോഡുകൾ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ബലിതർപ്പണം പുലർച്ചെ 5.30 ന് ആരംഭിക്കും.
ജൂലൈ 17 മുതൽ കർക്കിടകമാസാ രാമായണ മാസാചരണം നടന്ന് വരുകയാണ്.
ഓഗസ്റ്റ് 16 വരെ രാമായണ പാരായണം നടക്കും. ബലിതർപ്പണത്തിന് ശേഷം പുലർച്ചെ മുതൽ ഔഷധ കഞ്ഞി സേവക്കും ക്ഷേത്രം ഭരണസമിതി നടപടി സ്വീകരിച്ചിട്ടുണ്ട്.
വാവ് ബലി തർപ്പണത്തോടൊപ്പം തിലഹവനത്തിനും സായൂജ്യ പൂജയും നടക്കും.
കർക്കിടക വാവ് ബലിക്ക് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രം ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.









































































