Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കട്ടപ്പനയിൽനിന്ന് എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. ഇയാളുടെ പക്കൽനിന്ന് 18ഗ്രാം രാസലഹരി പിടിച്ചെടുത്തു. കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കോഴിക്കോട് സ്വദേശി രാസലഹരിയുമായി കട്ടപ്പനയിൽ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.









































































