Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാർ, 2026-ൽ കേരളം NDA സർക്കാർ ഭരിക്കും’: അമിത് ഷാ



കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശത്തിരിക്കുന്ന പിണറായി വിജയന് മനസിലാകണം ഇവിടെ BJP സമ്മേളനം നടക്കുന്നുവെന്ന്. ഉച്ചത്തിൽ ഭാരത് മാതാ കീ മുദ്രാവാക്യം വിളിക്കണമെന്ന് അമിത് ഷാ പറഞ്ഞു.

കേരളത്തിൽ NDA അധികാരത്തിൽ വരും. ബിജെപി കാര്യാലയം ഉദ്ഘാടനം ചെയ്തതോടെ അതിന് അവസരമൊരുങ്ങുകയാണ്. കേരളത്തിൽ BJP യുടെ ഭാവി ശോഭനമാണ്. കേരളത്തിന്റെ വികസനം ബി ജെ പിയിലൂടെ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചു കൊണ്ടുള്ള വികസനമായിരിക്കും ബിജെപി നടത്തുക. BJPയുടെ ലഷ്യം വികസിത കേരളമാണ്. കേരളത്തിലെ ജനങ്ങൾ LDF നും UDFനുo അവസരം നൽകി.എന്നാൽ അവർ തിരികെ ഒന്നും നൽകിയില്ല, നൽകിയത് അക്രമ രാഷ്ട്രീയം മാത്രം എന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ മതത്രീവ്രവാദത്തെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. പി എഫ് ഐയെ ഇല്ലാതാക്കിയത് നരേന്ദ്ര മോദി സർക്കാർ. മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നങ്കിൽ ഇതാ സമയമായിരിക്കുന്നു. തമിഴ്നാട്ടിലും ബിജെപി സർക്കാർ ഉണ്ടാക്കും. 2014 ൽ – 11 ശതമാനവും 19-ൽ 16 ശതമാനവും 2020 -ൽ 20 ശതമാനവും വോട്ട് നൽകി. 2026-ൽ കേരളം NDA സർക്കാർ ഭരിക്കും.


LDF സർക്കാർ അഴിമതിയിൽ മുങ്ങി. സഹകരണ ബാങ്ക്, എക്സാ ലോജിക്, പി പി ഇ കിറ്റ്, സ്വർണകടത്ത് അഴിമതി ഇങ്ങനെ നീളുന്നു അഴിമതി. അഴിമതിയുടെ കാര്യത്തിൽ LDF UDF ഒറ്റകെട്ട്. NDA സർക്കാരിന് നേരെ ഒരു അഴിമതി ആരോപണം പോലുമുണ്ടായില്ല. കേരളത്തിൽ സമ്പൂർണ്ണ വികസനം നടത്തിയത് നരേന്ദ്രമോദി സർക്കാരാണ്. UPA സർക്കാരിനെക്കാൾ ഇരട്ടി കോടിയുടെ വികസനമാണ് രാജ്യത്ത് നടത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.

മുടങ്ങി കിടന്ന പല പദ്ധതിയും അരംഭിച്ചു. ഭാരതത്തെ സുരക്ഷിതമായ ഒരു രാജ്യമാക്കി നരേന്ദ്ര മോദി മാറ്റി. 2026 മാർച്ച് 31 ആകുമ്പോൾ രാജ്യം നക്സലിസത്തിൽ നിന്ന് മോചിതമാകും. ഓപ്പറേഷൻ സിന്ദൂറിലുടെ ഭീകരരുടെ വീട്ടിൽ കയറിയടിച്ചു.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25% വോട്ട് നേടി ബഹുഭൂരിപക്ഷം വാർഡുകളും NDA ഭരിക്കുമെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രവർത്തകർ പ്രവർത്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!