യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ഉപ്പുതറ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായ ഫ്രാൻസീസ് അറക്കൽ പറമ്പിൽ ഉപ്പുതറ പഞ്ചായത്തിലെ ആസ്തി റജിസ്റ്റർ തിരുത്തിയെന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജേക്കബ്ബ്

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ഉപ്പുതറ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായ ഫ്രാൻസീസ് അറക്കൽ പറമ്പിൽ ഉപ്പുതറ പഞ്ചായത്തിലെ ആസ്തി റജിസ്റ്റർ തിരുത്തിയെന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജേക്കബ്ബ്.
ഒരു സ്വകാര്യ വ്യക്തിയെ സഹായിക്കാൻ റോഡ് നിർമിക്കുന്നതിന് വേണ്ടിയാണ് ആസ്തി രജിസ്റ്റർ തിരുത്തിയത്.
പഞ്ചായത്തിലെ പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തിരുത്തിയതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
ഇതുസംബന്ധിച്ച് വിജിലൻസ്, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്ക് പരാതി നൽകുമെന്ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് .ജെയിംസ് കെ ജേക്കബ്ബ് പറഞ്ഞു
പഞ്ചായത്തിലെ ആധികാരിക രേഖയായ ആസ്തി റജിസ്റ്റർ വ്യാജ രേഖ ചമച്ച് ആസ്തി കൂട്ടിച്ചേർക്കുകയും പഴയ സെക്രട്ടറിയുടെ ഒപ്പും സീലും പഞ്ചായത്തിന്റെ ഔദ്യോഗിക സീലും ദുരുപയോഗം ചെയ്‌തെന്നുമാണ് ഫ്രാൻസിസിന് എതിരായ ആരോപണം.
പ്ലാൻ ക്ലർക്കിന്റെ കയ്യിൽ നിന്ന് തെറ്റിദ്ധരിപ്പിച്ച് ആസ്തി രജിസ്ട്രർ വാങ്ങിയശേഷം തന്റെ വാർഡിലെ ഒരു റോഡിന്റെ വിവരങ്ങൾ എഴുതിച്ചേർക്കുകയാണ് ഉണ്ടായത്.
പഞ്ചായത്തിലെ മുൻ സെക്രട്ടറിയുടെ ഒപ്പ് ഫ്രാൻസിസ് സ്വന്തമായി രേഖപ്പെടുത്തുകയും സെക്രട്ടറിയുടെ സീലും പഞ്ചായത്തിന്റെ ഔദ്യോഗിക സീലും പതിക്കുകയുമായിരുന്നു. സ്വകാര്യ വ്യക്തിയെ സഹായിക്കാനായി ഈ റോഡ് ആസ്തി റജിസ്റ്ററിൻ ചേർത്ത് നന്നാക്കിയതിന്റെ പേരിൽ അനധികൃത പണമിടപാട് നടന്നതായും സംശയമുണ്ടെന്നാണ് ആരോപണം.
പഞ്ചായത്ത് പരിധിയിൽ ഒന്നാം വാർഡിലാണ് കൂടുതലായി ഹോം സ്‌റ്റേ നിർമാണങ്ങൾ നടക്കുന്നത്. അതും ഫ്രാൻസീസിൻ്റ് വാർഡിലാണ്.
അതിന് ഒത്താശ ചെയ്യുന്ന ഈ അംഗത്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ 4.5 വർഷത്തെ ഫ്രാൻസീസിൻ്റെ സാമ്പത്തി ഇടപാടുകളും അന്വോഷണ വിധേയമാക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.









































































