Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

06.07.2025 തീയതി, തങ്കമണി എട്ടാംമൈൽ ചീരാംകുന്നേൽ വീട്ടിൽ മാത്യൂ സ്കറിയ (21), തൊടുപുഴ മ്രാല കല്ലുവേലിപ്പറമ്പിൽ ആകാശ് (23) എന്നിവർ സഞ്ചരിച്ചുവന്ന മോട്ടർസൈക്കിളിന്റെ സീറ്റിനടിയിൽ നിന്ന് 100 ഗ്രാം ഉണക്ക ഗഞ്ചാവ് സൂക്ഷിച്ചു വച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന പോലീസ് ഇൻസ്പെക്ടർ മുരുകൻ ടി സിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എബി ജോർജ്, സുബിൻ ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു കെ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജി, സിവിൽ പോലീസ് ഓഫീസർമാരായ ജെയിംസ് ശ്രീകുമാർ, ഡാൻസാഫ് ടീം (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്) എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.













































































