വാക്സീൻ എടുത്തവർക്ക് ആർടിപിസിആർ വേണ്ട; വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് ഒഴിവാക്കി

ന്യൂഡൽഹി∙ രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡുമായി ബന്ധപ്പെട്ട് പുതുക്കിയ ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശത്തിലാണ് നിർദേശം. വിമാനം, റോഡ്, ജലഗതാഗതം, ട്രെയിൻ എന്നിവയ്ക്കു ഈ മാർഗനിർദേശം ബാധകമാണ്
ആഭ്യന്തര വിമാനയാത്രയ്ക്കു പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും നിർദേശത്തിൽ പറയുന്നു. അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശമുണ്ട്. അതേസമയം ഇത്തരത്തിൽ എത്തുന്ന യാത്രക്കാരുടെ ക്വാറന്റീൻ, ഐസലേഷൻ തുടങ്ങിയ വിഷയങ്ങളിൽ രോഗ്യവ്യാപനത്തിന്റെ തോതനുസരിച്ച് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാർഗനിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു. രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് യാത്രാനിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചത്.







































































































































