പ്രധാന വാര്‍ത്തകള്‍
ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ; ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ

തിരുവനന്തപുരം∙ ഈ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുമെന്ന് സർക്കാർ. ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അവശ്യ സർവീസുകൾക്കു മാത്രമേ പ്രവർത്തനാനുമതി ഉണ്ടാകൂ. യാത്രകൾക്കു കടുത്ത നിയന്ത്രണം ഉണ്ടാകും. സ്വാതന്ത്യ ദിനത്തിലും ഓണത്തിനും ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഞായറാഴ്ചയുള്ള ലോക്ഡൗൺ തുടരാനാണ് തീരുമാനമെന്നറിയുന്നു.































































































































