Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജൂലൈ 9-ദേശീയ പണിമുടക്കം വിജയിപ്പിക്കുക, അദ്ധ്യാപക സർവീസ് സംഘടന സമര സമിതി



ജൂലൈ 9-ദേശീയ പണിമുടക്കം വിജയിപ്പിക്കുക, അദ്ധ്യാപക സർവീസ് സംഘടന സമര സമിതി.




തൊടുപുഴ :കേന്ദ്ര സർക്കാർനടപ്പിലാക്കുന്ന വലതുപക്ഷ വൽക്കരണ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെഈ മാസം ഒമ്പതാം തീയതി നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും, സംസ്ഥാന  ജീവനക്കാരും, അദ്ധ്യാപകരും അണിചേരണമെന്ന് എ.ഐ.റ്റി.യു സി.സംസ്ഥാന കൗൺസിൽ അംഗം വി ആർ പ്രമോദ് ആവശ്യപ്പെട്ടു. അധ്യാപക സർവീസ് സംഘടനാ സമരസമിതി -ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന -തൊഴിൽ അവകാശ സംരക്ഷണ സദസ്സ് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു -അദ്ദേഹം കഴിഞ്ഞ 11 വർഷക്കാലമായി അധികാരത്തിൽ ഇരിക്കുന്ന നരേന്ദ്രമോദി സർക്കാർ അതി തീവ്രമായി നടപ്പിലാക്കിവരുന്ന നവ ലിബറൽ നയങ്ങൾ രാജ്യത്തെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം നരക തുല്യമായി തീർത്തിരിക്കുന്നു, രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്നതിൽ എത്തിയിരിക്കുന്നു, തൊഴിൽ ഉള്ളവരിൽ തന്നെ 90% പേരും കൃത്യമായ സേവനവേദന വ്യവസ്ഥകൾ ഒന്നുമില്ലാതെയാണ് തൊഴിലെടുക്കുന്നത് രാജ്യത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും തൊഴിലവകാശങ്ങളും അനുദിനം ദുർബ ലപ്പെട്ടു കൊണ്ടിരിക്കുന്നു .ഒരു നൂറ്റാണ്ട് കാലമായി തൊഴിലാളികൾ നേടിയ സേവന-വേത വ്യവസ്ഥകളാകെ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സമ്പത്ത് കുന്നു കൂടുവാൻ അവസരം ഒരുക്കി 29 തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്തു നാല് ലേബർ കോഡുകൾ രൂപം നൽകി.രാജ്യത്ത് പണിയെടുക്കുന്നവർ നേരിടുന്നപതിനൊന്നോളം മുദ്രാവാക്യങ്ങൾ ഉയർത്തിനടത്തുന്ന ദേശീയപണിമുടക്കിൽ മുഴുവൻ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും അണിചേരണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.അധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ ചെയർമാൻ ജെയ്സൺ ജോർജ് -അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽസംസ്ഥാന സെക്രട്ടറി ഡി.ബിനിൽ ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി .സാജൻ ,ജി രമേശ് ,വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ഇടുക്കി ജില്ല പ്രസിഡൻറ് പി കെ ജബാർ ,ജില്ലാ സെക്രട്ടറി ആർ ബിജുമോൻ എ ഐ.ബി.ഇ എ .ജില്ലാ സെക്രട്ടറി എബിൻ ജോർജ്ജ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.കെ ജീൻസ് വി.എം ഷൗക്കത്തലി ബിജുചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!