വെള്ളയാംകുടി സെൻ്റ് ജെറോംസ് യു പി സ്കൂളിൽ ചക്ക മഹോത്സവം നടന്നു

ജൂലൈ നാലാം തിയതി അന്താരാഷ്ട്ര ചക്ക ദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്കും, സമൂഹത്തിന്നും ചക്കയുടെ മഹാത്മ്യം മനസിലാക്കുന്നതിന് വേണ്ടിയാണ് ചക്ക മഹോത്സവം നടത്തിയത്.
കേരളത്തിൻ്റെ അമൂല്യ സമ്പത്തായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിന് വേണ്ടി പിടി.എ യുടെ നേതൃത്വത്തിലാണ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്.
ഇരുനൂറോളം കുട്ടികൾ ചക്ക മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും പ്രദർശനത്തിനുമായി പങ്കെടുത്തു. ചക്കകൾ കൊണ്ട് നിർമ്മിച്ച അറുപതിലധികം പുതിയ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ചക്ക മഹോത്സവത്തിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ മോൺ. അബ്രാഹം പുറയാറ്റ് നിർവഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ഡെയൻ വടക്കേമുറിയിൽ ,ജീവൻ റ്റി അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. കുര്യൻ പൊടി പാറയിൽ, മുനിസിപ്പൽ കൗൺസിലർ ബീന സിബി, വെള്ളയാംകുടി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ് ബിജോ ജോസഫ് , പി.ടി.എപ്രസിഡന്റ് ജെയിംസ് വർഗ്ഗീസ്, എം.പി.ടി.എ. പ്രസിഡൻ്റ് ജിൻസി മോൾ റ്റി.എച്ച്., വെള്ളയാംകുടി LP സ്കൂൾ പി.ടി.എ പ്രസിഡൻ്റ് നൈസ് സെബസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ, അധ്യാപകരായ ,അനൂപ് മത്തായി, ജെറി OA , റെജി സ്കറിയ, സിസ്റ്റർ. സിൻസി ജോസഫ്, റാണി ജോസഫ്, ഷൈനി ബേബിഎന്നിവർ നേതൃത്വം വഹിച്ചു.













































































