Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് വെള്ളികുളം സെന്റ് ആന്റണീസിലെ വിദ്യാർത്ഥികൾ

അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം. മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് വെള്ളികുളം സെന്റ് ആന്റണിസ് ഹൈ സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ വാഗമൺ ടൗണിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.









































































