Idukki വാര്‍ത്തകള്‍
നെടുങ്കണ്ടത്ത് വയോധികയുടെ കാലിലുടെ ബസിൻ്റെ പിൻ ചക്രം കയറി ഇറങ്ങി

നെടുങ്കണ്ടം പടിഞ്ഞാറെക്കവല ബസ് സ്റ്റോപ്പിൽ ചെറുവള്ളി ഫുഡ് വെയറിൻ്റെ മുമ്പിൽ വെച്ചാണ് 2.14 ഓടെ അപകടം നടന്നത്. ഗുഡ് ഷെപ്പേർഡ് ബസിൻ്റെ പിൻ വാതിലുടെ കയറുന്നതിനിടയിൽ കൈവിട്ട് പോയ സ്ത്രി താഴെ വീഴുകയും ബസിൻ്റെ പിൻ ടയർ കാലിലുടെ കയറി ഇറങ്ങുകയായിരുന്നു.
ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
ഉടൻ തന്നെ ആമ്പുലൻസ് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.









































































