Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വിവാദങ്ങള്‍ അര്‍ത്ഥശൂന്യം: അഖില്‍ പി ധര്‍മജന് പിന്തുണയുമായി എ എ റഹീം എംപി



കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജന് പിന്തുണയുമായി എ എ റഹീം എം പി. വിവാദങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും ‘റാം കെയര്‍ ഓഫ് ആനന്ദി’ മനസിനെ തൊടുന്ന എഴുത്താണെന്നും റഹീം പറഞ്ഞു. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ടെന്നും വായന കഴിഞ്ഞിട്ടും മനസിനെ പിന്തുടരുന്ന മുഹൂർത്തങ്ങളും കഥാപാത്രങ്ങളും നോവലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.

‘ചെന്നൈയുടെ തിരക്കുപിടിച്ചു പായുന്ന ഇടുങ്ങിയ വഴികളിലൂടെ, തിങ്ങി ഞെരുങ്ങിയ സബർബൻ ട്രെയിനിലെ കമ്പാർട്മെന്റുകളിലൂടെ നമ്മളെയും അയാൾ നടത്തും. അനുജന് ബുള്ളറ്റും വാങ്ങി സർപ്രൈസ് നൽകാൻ മല്ലി പോകുന്ന ഒരു രംഗമുണ്ട്. ഹൃദയം കൊണ്ടല്ലാതെ ആ നിമിഷങ്ങൾ കടന്നുപോകാൻ വായനക്കാർക്ക് കഴിയില്ല. സാധാരണക്കാരുടെ ജീവിതം പറയുന്ന ഒരു യുവതിയുടെ അതിജീവനത്തിനായുള്ള ഒറ്റയാൾ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന ഇന്ത്യൻ തെരുവുകളിലെ പുറമ്പോക്കുകളിൽ നരകജീവിതം ജീവിച്ചു തീർക്കുന്ന ട്രാൻസ് ജീവിതങ്ങളെ മനുഷ്യരായി ചേർത്തു നിർത്തിയ റാം. മനോഹരമായ കഥാവഴി തീർക്കാൻ അഖിലിന് കഴിഞ്ഞിട്ടുണ്ട്’- എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. അഖിലിനെ ഫോണിൽ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നെന്നും ഇനിയും മനുഷ്യ പക്ഷത്തുനിന്നുള്ള നല്ല എഴുത്തുകൾ അഖിൽ പി ധർമജനിൽ നിന്നും ഉണ്ടാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഖിൽ പി ധർമജന് ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് ‘റാം കെയര്‍ ഓഫ് ആനന്ദി’. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തം.

അഖിലിന് പുരസ്കാരം ലഭിച്ചതിനു പിന്നാലെ വിമർശനവുമായി കവി കൽപ്പറ്റ നാരായണനുൾപ്പെടെ രംഗത്തെത്തിയിരുന്നു. വിപണിയിൽ വിജയിച്ചു എന്നല്ലാതെ യാതൊരു മേന്മയും കൃതിക്ക് ഇല്ലെന്നും ഇത്തരം പുസ്തകങ്ങളെ ആദരിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നായിരുന്നു അവാര്‍ഡ് നേട്ടത്തെ കുറിച്ച് എഴുത്തുകാരി ഇന്ദു മേനോൻ പറഞ്ഞത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!